ഫ്ലാക്സ് സീഡുകൾ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് ആരോഗ്യവും തിളക്കവുമുള്ള ചർമ്മത്തിന് ഗുണം ചെയ്യുന്നു.
ഫ്ളാക്സ് സീഡുകൾ സസ്യാധിഷ്ഠിത പോഷകങ്ങളാൽ സമ്പന്നമാണ്. ഇത് ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നു. ഇതിന് പുറമേ ചർമ്മത്തിനും ഇവ നിരവധി ഗുണങ്ങൾ നൽകുന്നു.
ഹോർമോൺ അസന്തുലിതാവസ്ഥ, വീക്കം എന്നിവ മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത്. ഫ്ലാക്സ് സീഡ്സിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു.
ഫ്ളാക്സ് സീഡിലെ ആൻറി ഓക്സിഡൻറ് ഗുണങ്ങൾ വീക്കം ഒഴിവാക്കാനും കണ്ണുകൾക്ക് ചുറ്റുമുള്ള ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ഇത് ചർമ്മത്തിൻറെ മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
ഫ്ലാക്സ് സീഡുകളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് ചർമ്മം ആരോഗ്യമുള്ളതും തിളക്കമുള്ളതും ആക്കാൻ സഹായിക്കുന്നു.