കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർധിപ്പിച്ചു. ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഡിഎ വർധിപ്പിച്ച് തീരുമാനമെടുത്തത്.
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനം. ഡിയർനസ് അലവൻസ് അഥവാ ക്ഷാമബത്ത (ഡിഎ) വർധിപ്പിച്ചു.
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത മൂന്ന് ശതമാനമാണ് വർധിപ്പിച്ചത്.
ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിക്കാൻ തീരുമാനമായത്.
നിലവിൽ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൻറെ 50 ശതമാനമാണ്. ഇത് 53 ശതമാനമായി വർധിക്കും.
ഇത് സംബന്ധിച്ച് ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. മാർച്ചിലാണ് അവസാനമായി ക്ഷാമബത്ത വർധിപ്പിച്ചത്.
മാർച്ചിൽ ക്ഷാമബത്തയിൽ നാല് ശതമാനം വർധനവ് വരുത്തിയതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൻറെ 50 ശതമാനമായിരുന്നു. ഇപ്പോൾ 53 ശതമാനമായി.