Chanakya Niti: സ്വർണം തരാമെന്ന് പറഞ്ഞാലും ഇവരെ വീട്ടിൽ കയറ്റരുത്; അത്രയേറെ അപകടകാരികൾ!

‌ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. ചാണക്യ നീതി പ്രകാരം ചില കാര്യങ്ങള്‍ ഇന്നും വിശ്വസിച്ച് പോരുന്നവ‍ർ ധാരാളമാണ്. 


 

എത്രയൊക്കെ സ്‌നേഹവും അടുപ്പവും ഉണ്ടെങ്കിലും ചില ആളുകളെ എന്ത് സംഭവിച്ചാലും വീട്ടില്‍ കയറ്റരുത് എന്ന് ചാണക്യൻ പറയുന്നു. അത് നിങ്ങൾക്ക് തന്നെ ദോഷം ചെയ്തേക്കാം. 

1 /7

വേദങ്ങള്‍ ജീവിത പാഠങ്ങളാണ്. അതുകൊണ്ട് തന്നെ വേദങ്ങളെക്കുറിച്ച്  അറിവില്ലാത്തവരുമായുള്ള ചങ്ങാത്തം മോശമാണെന്നും അത്തരക്കാരെ വീട്ടിലേക്ക് ക്ഷണിക്കരുതെന്നും ചാണക്യൻ പറയുന്നു. 

2 /7

മറ്റുള്ളവരുടെ സങ്കടത്തില്‍ സന്തോഷം കണ്ടെത്തുന്നവരുമായി ചങ്ങാത്തം പുലര്‍ത്തുകയോ അവരെ വീട്ടില്‍ കയറ്റുകയോ ചെയ്യരുത്.. ഇത് നിങ്ങളുടെ ജീവിതത്തിലും അത്തരം സ്വഭാവങ്ങള്‍ വരുന്നതിനും നിങ്ങളെ അതെല്ലാം സ്വാധീനിക്കുന്നതിനും കാരണമാകുന്നു.  

3 /7

അവസരത്തിനൊത്ത് സംസാരിക്കുന്നവരെ വിശ്വസിക്കരുത്. പറഞ്ഞ വാക്കില്‍ ഉറച്ച് നില്‍ക്കാതെ അവസരത്തിനൊത്ത് സംസാരിക്കുന്ന വ്യക്തിയുമായി ഒരിക്കലും ചങ്ങാത്തം അരുത്. അവർ നിങ്ങളെ പ്രശ്നത്തിലാക്കും. 

4 /7

തെറ്റാണെന്ന് അറിഞ്ഞിട്ടും തെറ്റ് ചെയ്യുന്ന വ്യക്തിയാണ് നിങ്ങളുടെ സുഹൃത്തെങ്കില്‍ അവരെ ഒരിക്കലും വീട്ടില്‍ കയറ്റരുത്. സ്വന്തം തെറ്റ് ന്യായീകരിക്കുന്നതിന് വേണ്ടി അവര്‍ പലപ്പോഴും സംസാരിച്ച് കൊണ്ടിരിക്കും. അത് നിങ്ങളെ മോശമായ രീതിയില്‍ സ്വാധീനിക്കുന്നു.

5 /7

നിങ്ങള്‍ക്ക് മുമ്പിൽ നല്ലവരായി അഭിനയിക്കുകയും അപ്പുറം മാറി നിന്ന് നിങ്ങളുടെ കുറ്റം പറയുകയും ചെയ്യുന്നവരെ ശ്രദ്ധിക്കുക. ഇത്തരക്കാരെ ഒരിക്കലും വീട്ടിലേക്ക് ക്ഷണിക്കരുതെന്ന് ചാണക്യൻ പറയുന്നു. അവരെ അകലത്തിൽ നിർത്തുന്നതാണ് നല്ലത്.  

6 /7

നല്ല കാര്യങ്ങളെ പോലും അംഗീകരിക്കാത നിഷേധാത്മകമായി സംസാരിക്കുന്നവരുമായി ചങ്ങാത്തം പാടില്ലെന്നും അവരെ വീട്ടിലേക്ക് ക്ഷണിക്കരുതെന്നും ചാണക്യൻ പറയുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ ദോഷം ചെയ്യും.  (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

7 /7

You May Like

Sponsored by Taboola