Bharat Bandh 2024: കേരളത്തിൽ വെള്ളിയാഴ്ച ബന്ദുണ്ടോ? എന്തൊക്കെ അറിഞ്ഞിരിക്കണം?

Bharat Bandh in Kerala 2024: കേരളത്തിൽ ഭാരത് ബന്ദ് എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് വ്യാപരി വ്യവസായി സമിതിയടക്കം വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്

1 /7

രാജ്യ വ്യാപകമായി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 16, വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഘ്വാനം ചെയ്തിരിക്കുകയാണ്. കർഷകരുടെ വിവിധ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്

2 /7

രാജ്യ വ്യാപകമായി കടകൾ അടച്ചിടണമെന്നും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ തുറക്കരുതെന്നുമാണ് കർഷക സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

3 /7

ആംബുലൻസ് അടക്കമുള്ള ആശുപത്രി സേവനങ്ങൾ ബന്ദിൽ നിന്ന് ഒഴിവാക്കും എന്ന് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ അടിയന്തിര സേവനങ്ങൾക്കും ബന്ദിൽ ഇളവുണ്ട്. പാൽ, പത്രം അടക്കമാണിത്

4 /7

ഭാരത് ബന്ദ് കേരളത്തിനെ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്. കേരളത്തിൽ പ്രകടനം മാത്രമെ ഉണ്ടാവുകയുള്ളു മറ്റ് സേവനങ്ങൾക്കും വാഹന ഗതാഗതത്തിനും പ്രശ്നമുണ്ടാവില്ല

5 /7

വിവിധ കാർഷിക സംഘടനകളാണ് ബന്ദിന് ആഘ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകീട്ട് 4 വരെയാണ് ബന്ദ് ഉണ്ടാവുക.

6 /7

രാജ്യത്തെ പ്രധാന ഹൈവേകൾ 4 മണിക്കൂർ അടച്ചിടണമെന്നാണ് സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കേരളത്തിൽ ഇത് ബാധകമല്ലെന്ന് നേരത്തെ വ്യക്തമാക്കി കഴിഞ്ഞു

7 /7

കേരളത്തിൽ നടക്കുന്ന പരീക്ഷകൾക്കോ മറ്റോ മാറ്റങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഭാരത് ബന്ദ് കേരളത്തിൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ പ്രടനത്തിൽ മാത്രമായി ഒതുങ്ങും. കർഷകരുടെ സമരത്തിന് ധാർമ്മിക പിന്തുണ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്

You May Like

Sponsored by Taboola