കരളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കുകയും ഫാറ്റി ലിവർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ശീലമാക്കേണ്ടത് പ്രധാനമാണ്.
കരളിൻറെ ആരോഗ്യം മികച്ചതായി നിലനിർത്താൻ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്. കരളിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന ഔഷധങ്ങളും സസ്യങ്ങളും ഏതെല്ലാമാണെന്ന് അറിയാം.
വിട്ടുമാറാത്ത വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കും. ചിറ്റമൃത് കരളിലെ വീക്കം കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
കയ്പ്പക്ക കരളിനെ സംരക്ഷിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുകയും ചെയ്യുന്നു. കരളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും കയ്പ്പക്ക മികച്ചതാണ്.
തഴുതാമയ്ക്ക് ഡൈയൂററ്റിക്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കരളിൻറെ വീക്കം കുറയ്ക്കാനും കരളിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വെളുത്തുള്ളിയിൽ അലിസിൻ, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ ശുദ്ധീകരിക്കാനും വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു.
ത്രഫല ദഹനത്തെ സഹായിക്കുകയും കരളിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇത് കരളിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)