Qatar: സോഷ്യല്‍ മീഡിയയിലൂടെ ബ്ലാക് മെയിലിംഗ് നടത്തിയ പ്രവാസി ഖത്തറില്‍ അറസ്റ്റില്‍

Crime News In Qatar: വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അശ്ലീല സ്വഭാവത്തിലുള്ള ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്തതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 18, 2023, 02:29 PM IST
  • സോഷ്യല്‍ മീഡിയയിലൂടെ ബ്ലാക് മെയിലിംഗ്
  • പ്രവാസി ഖത്തറില്‍ അറസ്റ്റില്‍
  • വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അശ്ലീല സ്വഭാവത്തിലുള്ള ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്തതിനും കേസെടുത്തിട്ടുണ്ട്.
Qatar: സോഷ്യല്‍ മീഡിയയിലൂടെ ബ്ലാക് മെയിലിംഗ് നടത്തിയ പ്രവാസി ഖത്തറില്‍ അറസ്റ്റില്‍

ദോഹ: സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ ബ്ലാക് മെയില്‍ ചെയ്ത വിദേശിയെ ഖത്തറിൽ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.  ഇയാൾക്കെതിരെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അശ്ലീല സ്വഭാവത്തിലുള്ള ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്തതിനും കേസെടുത്തിട്ടുണ്ട്. 

Also Read: Saudi Arabia: നിക്ഷേപകർക്കും സംരംഭകർക്കും കൂടുതൽ അവസരങ്ങൾ തുറന്നിട്ട് സൗദി

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ വ്യക്തി ഒരു ഗള്‍ഫ് രാജ്യത്തെ പൗരനാണെന്നാണ് വിവരം.  ഇയാളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

പെരുന്നാൾ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ബഹ്റൈൻ

പൊതുമേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ബഹ്റൈൻ. ഇത് സംബന്ധിച്ച സർക്കുലർ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനാണ് പുറത്തിറക്കിയത്. ഇന്നലെയായിരുന്നു സർക്കുലർ പുറത്തിറക്കിയത്. 

Also Read: Gajakesari Rajayog 2023: ചന്ദ്ര വ്യാഴ സംഗമത്തിലൂടെ ഗജകേസരിയോഗം; ഈ 4 രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ! 

 

രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ ദിനത്തിലും അതിന് തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും അവധി ആയിരിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.  മാത്രമല്ല പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്ന ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം ഔദ്യോഗിക അവധിയായിരിക്കുമെങ്കില്‍ പെരുന്നാള്‍ അവധി തൊട്ടടുത്ത ഒരു ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുമെന്നും അറിയിപ്പിലുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News