Kuwait Family Visa: ഫാമിലി വിസാ നടപടികൾ പുനരാരംഭിച്ച് കുവൈത്ത്, കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫാമിലി വിസാ നടപടികൾ പുനരാരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. എല്ലാ റെസിഡന്‍സി അഫയേഴ്സ് വകുപ്പുകളിലും ഞായറാഴ്ച മുതല്‍ പ്രവാസികളുടെ വിസാ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് പുനരാരംഭിച്ചിട്ടുണ്ട്.
Also Read: February 2024 Horoscope: പ്രമോഷൻ ലഭിക്കുമോ? കരിയറിൽ ഉയർച്ച താഴ്ച ഉണ്ടാകുമോ? ഫെബ്രുവരിയിലെ സാമ്പത്തിക, തൊഴിൽ ജാതകം അറിയാം
അതേസമയം, പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഫാമിലി വിസ ചട്ടങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ നിബന്ധനകള്‍ പ്രകാരം അപേക്ഷകർക്ക് കുറഞ്ഞ ശമ്പള നിരക്ക് 800 ദിനാറും യൂണിവേഴ്സിറ്റി ബിരുദവും നിർബന്ധമാണ്.
Also Read: Lucky Plant For Home: ഈ ചെടികള്‍ വീടിന്റെ പടിഞ്ഞാറ് ദിശയില്‍ നട്ടുനോക്കൂ, നിങ്ങളുടെ ഭാഗ്യം മാറി മറിയും!!
കുവൈത്തിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന, കുവൈത്തിൽ അല്ലെങ്കിൽ വിദേശത്ത് ജനിച്ച വ്യക്തികളെ (0-5 വയസ്) , ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സിന്റെ ഡയറക്ടർ ജനറലിന്റെ അംഗീകാരത്തിന് വിധേയമായി, ശമ്പള നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം 2019ലെ മന്ത്രിതല പ്രമേയം ആർട്ടിക്കിൾ 30ൽ അനുശാസിക്കുന്ന തൊഴിൽ മേഖലയിലുള്ളവർക്കും ഇളവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആർട്ടിക്കിൾ 30 പ്രകാരം യൂണിവേഴ്സിറ്റി ബിരുദ ആവശ്യകതയിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിൽ മേഖലകള്‍
ഗവൺമെന്റ് മേഖലയിലെ ഉപദേശകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, വിദഗ്ധർ, നിയമ ഗവേഷകർ.
ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഉൾപ്പെടുന്ന മെഡിക്കൽ പ്രഫഷനലുകൾ.
യൂണിവേഴ്സിറ്റി, കോളേജ്, ഉയർന്ന ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർമാർ
സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ, വൈസ് പ്രിൻസിപ്പൽമാർ, വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, സർക്കാർ മേഖലയിലെ ലബോറട്ടറി അറ്റൻഡന്റുകൾ.
സർവകലാശാലകളിലെ സാമ്പത്തിക ഉപദേഷ്ടാക്കൾ.
എൻജിനീയർമാർ.
പള്ളികളിലെ ഇമാമുമാര്‍
സർക്കാർ ഏജൻസികളിലെയും സ്വകാര്യ സർവ്വകലാശാലകളിലെയും ലൈബ്രേറിയൻമാർ.
നഴ്സുമാർ, പാരാമെഡിക്കുകൾ, മെഡിക്കൽ ടെക്നീഷ്യൻമാർ, സാമൂഹിക സേവന പ്രവർത്തകർ എന്നിവരടക്കം ആരോഗ്യ മന്ത്രാലയം ജീവനക്കാർ.
സർക്കാർ മേഖലയിലെ സാമൂഹിക പ്രവർത്തകരും മനഃശാസ്ത്രജ്ഞരും.
പത്രപ്രവർത്തകർ, മാധ്യമ വിദഗ്ധർ, ലേഖകർ.
ഫെഡറേഷനുകളിലും ക്ലബ്ബുകളിലും കായിക പരിശീലകരും അത്ലീറ്റുകളും.
പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റുമാരും.
ശ്മശാന തയ്യാറെടുപ്പുകൾക്കും സേവനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന പ്രഫഷണലുകൾ.
ഫാമിലി വിസയ്ക്കായി ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പാസ്പോർട്ട്, സിവിൽ ഐഡി കോപ്പികൾ, മാസ ശമ്പളം വ്യക്തമാക്കുന്ന വർക്ക് പെർമിറ്റ് കോപ്പി, അതത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രാലയവും കുവൈത്തിലെ വിദേശകാര്യമന്ത്രാലയവും അറ്റസ്റ്റ് ചെയ്ത ബിരുദ സർട്ടിഫിക്കറ്റ്, റിലേഷൻഷിപ് അഫിഡവിറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.