മസ്കത്ത്: നാലു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെ തുടർന്ന് ഒമാനിൽ ഇന്ത്യക്കാരനെ തടവിൽ ഇടാനും ശേഷം സ്ഥിരമായി നാടു കടത്താനും ഉത്തരവിട്ട് പബ്ലിക് പ്രോസിക്യൂഷൻ. മുഹമ്മദ് ഫറാസ് എന്നയാളെ രണ്ടു വർഷത്തെ തടവിനാണ് കോടതി വിധിച്ചത്.
Also Read: അൽ മംസാർ ബീച്ചിൽ അടിയന്തിര മുന്നറിയിപ്പ് സംവിധാനം ഒരുക്കി ദുബായ് മുനിസിപ്പാലിറ്റി
വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിലെ പ്രാഥമിക കോടതിയാണ് കേസിൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്തിടെയാണ് ലിവ ഹൈവേയിൽ അപകടം നടന്നതും അതിൽ നാലുപേർ മരിച്ചതും. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിന് കാരണമായത് അമിത വേഗതയിൽ ഡിവൈഡ് റോഡിലൂടെ തെറ്റായ ദിശയിൽ വാഹനമോടിച്ചതാണ്. കേസിൽ മുഹമ്മദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
Also Read: ശനി-ശുക്ര സംയോഗത്താൽ ധനാഢ്യ യോഗം; ഇവരെയിനി പിടിച്ചാൽ കിട്ടില്ല, നിങ്ങളും ഉണ്ടോ?
അപകടത്തിൽ രണ്ടു വർഷത്തെ തടവും ഗതാഗത തടസം സൃഷ്ടിച്ചതിന് മൂന്ന് മാസത്തെ അധിക തടവുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. സംഭവത്തെ തുടർന്ന് മുഹമ്മദ് ഫറാസിന്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദ് ചെയ്തു. തടവിന് ശേഷം ഇയാളെ രാജ്യത്തുനിന്നും ആജീവനാന്ത കാലത്തേക്ക് നാട് കടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.