റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തുണിവും, വാരിസും ടിക്കറ്റ് വിൽപ്പനയിൽ നേടിയത് കോടികളെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം അജിത്തിൻറെയും വിജയ്യുടെയും ഇറങ്ങിയ രണ്ട് ചിത്രങ്ങളും കാര്യമായ പ്രകടനം ബോക്സോഫീസിൽ നടത്തിയില്ല. ഇതിനാൽ തന്നെ പൊങ്കൽ റിലീസിൽ നേരത്തെയുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുക തന്നെയായിരിക്കും ഇരുവരുടെയും ലക്ഷ്യം.
ഇളയദളപതി നായകനാകുന്ന വാരിസിൽ ഇതുവരെ 7.53 കോടിയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞെന്നാണ് Sacnilk.com -നെ ഉദ്ധരിച്ച് കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു ദിവസം കൂടി ബാക്കിനിൽക്കെ, മൊത്തം കണക്ക് 10-12 കോടി കടക്കുമെന്ന് പ്രതീക്ഷ.
ALSO READ: Connect Movie : നയൻതാരയുടെ കണക്റ്റ് ഹിന്ദിയിലും എത്തും; അറിയിച്ച് വിഘ്നേഷ് ശിവൻ
വാരിസുവിന്റെ ആദ്യ ദിനം (ഇന്നലെ വരെ) ഗ്രോസ് 6.63 കോടിയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞെന്നാണ് റിപ്പോർട്ട്. ഏകദേശം 3.27 ലക്ഷം ടിക്കറ്റുകളാണ് അഡ്വാൻസിൽ വിറ്റഴിച്ചത്. തമിഴ്, തെലുങ്ക് പതിപ്പുകൾ ഉൾപ്പെടുന്നതാണിത്. മറുവശത്ത്, തമിഴ് പതിപ്പ് മാത്രം ഉൾപ്പെടുന്നതാണ് വിജയുടെ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന.
അതേസമയം തമിഴ്നാട്ടിൽ ഇരു ചിത്രങ്ങളെയും 1000- സ്ക്രീനുകളാക്കിയിട്ടുണ്ട്. തുനിവിന് 550 മുതൽ 575 സ്ക്രീനുകളും വാരിസിന് 500 സ്ക്രീനുകളുമാണ് ഏകദേശം കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഇതിൽ വ്യക്തതയില്ല. വാരിസിൻറെ പ്രീ സെയിൽസ് യുഎഇയിൽ 160,000 ഡോളറിനാണ് നടത്തിയത്. ഏകദേശം 1 കോടി ഇന്ത്യൻ രൂപക്ക് മുകളിലാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...