ഇന്ത്യയിലെ ആദ്യ ആറ്റിട്യൂഡ് ഹണ്ട് നാളെ കൊച്ചിയിൽ; ഷോ ഡയറക്റ്ററായി ഇടവേള ബാബു

എഫ് ഐ ഇവെന്റ്സ് സംഘാടകരും ഡാലുകൃഷ്ണ ദാസ്  കൊറിയോഗ്രാഫറും ആയിട്ടുള്ള ഷോ സംവിധാനം ചെയ്യുന്നത് ഇടവേള ബാബുവാണ്

Last Updated : Nov 12, 2022, 02:42 PM IST
  • ഷോ സംവിധാനം ചെയ്യുന്നത് ഇടവേള ബാബുവാണ്
  • പുതുമയേറിയ 3 റൗണ്ടുകളിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്
  • വിജയികൾക്കായി 5 ലക്ഷത്തിൽ പരം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്
ഇന്ത്യയിലെ ആദ്യ ആറ്റിട്യൂഡ് ഹണ്ട് നാളെ കൊച്ചിയിൽ; ഷോ ഡയറക്റ്ററായി ഇടവേള ബാബു

"മാൻ ഓഫ് കേരള", "വുമൺ ഓഫ് കേരള എന്നീ ടൈറ്റിലുകൾക്ക് വേണ്ടി ഇന്ത്യയിലെ ആദ്യത്തെ ആറ്റിട്യൂഡ് ഹണ്ട്    ഫിനാലെ  നവംബർ 13 ഞായറാഴ്ച്ച ഉച്ചക്ക് 2 മണി മുതൽ നെടുമ്പാശ്ശേരിയിലെ ഐസ് ലാൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച്  നടത്തപ്പെടും.

 എഫ് ഐ ഇവെന്റ്സ് സംഘാടകരും ഡാലുകൃഷ്ണ ദാസ്  കൊറിയോഗ്രാഫറും ആയിട്ടുള്ള ഷോ സംവിധാനം ചെയ്യുന്നത് ഇടവേള ബാബുവാണ്. എഫ് ഐ ഇവെന്റ്സ് അവതരിപ്പിക്കുന്ന പുതിയ ടൈറ്റിലിന്റെ ഭാഗമായി പ്രൊഫഷണൽ മോഡൽസിന്റെ ഡിസൈനർ ഷോയും ഇതോടൊപ്പം നടത്തപ്പെടുന്നുണ്ട്.

ഇരുവിഭാങ്ങങ്ങളിലായി 50 ഓളം മൽസരാർത്ഥികൾ മാറ്റുരക്കുന്ന ഈ ഇവന്റിൽ പുതുമയേറിയ 3 റൗണ്ടുകളിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഇരു ടൈറ്റിലുകളിലും തിരഞ്ഞെടുക്കുന്ന വിജയികൾക്കായി 5 ലക്ഷത്തിൽ പരം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. മത്സരാർഥികൾക്ക് ഈ മാസം 10 മുതൽ ഗ്രൂമിങ് ആരംഭിക്കും.  

 ഷോ ഡയറക്ടർ : ഇടവേള ബാബു, കൊറിയോഗ്രാഫർ : ഡാലു കൃഷ്ണദാസ് എഫ് ഐ ഇവന്റസ് ചെയര്മാൻ : രഞ്ജിത് എം.പി. പ്രൊജക്റ്റ് മാനേജർ ഇസ്ലാ മുല്ലാല്, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News