ഒരാഴ്ചയ്ക്കുള്ളിൽ ബിഗ് ബോസ് സീസൺ 4 ആരംഭിക്കാനിരിക്കെ ആവേശത്തിൻറെ കൊടുമുടിയിലാണ് ബിഗ് ബോസ് ആരാധകർ. മാർച്ച് 27 മുതലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിക്കുന്നത്. പുതിയ സീസൺ വരുന്നെന്നറിഞ്ഞ നിമിഷം മുതൽ ആരൊക്കെയാകും മത്സരാർത്ഥികളെന്ന ചൂടേറിയ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
അതിനോടൊപ്പം മറ്റെന്തെല്ലാം മാറ്റങ്ങൾ ബിഗ് ബോസിൽ സംഭവിക്കുമെന്ന ചർച്ചകളും തുടങ്ങിയിരുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം പരിശോധിച്ചാൽ പ്രേക്ഷകർ ഇത്രയും നാൾ ആഗ്രഹിച്ചിരുന്ന മാറ്റം സംഭവിക്കാൻ പോകുന്നുവെന്നാണ്. ബിഗ് ബോസ് സീസൺ 4 ദിവസവും 1 മണിക്കൂറിൽ ഒതുങ്ങാതെ 24 മണിക്കൂറും കാണാൻ സാധിക്കുമെന്നതാണ് ഏറ്റവും പ്രധാന റിപ്പോർട്ട്.
ഏഷ്യാനെറ്റിൽ 1 മണിക്കൂറായിരിക്കും സംപ്രേക്ഷണം. എന്നാൽ ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ 24 മണിക്കൂർ സംപ്രേക്ഷണമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ടൊരു ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ ഹിന്ദി ബിഗ് ബോസിൽ 24 മണിക്കൂറും സംപ്രേക്ഷണമുണ്ട്. അത് മലയാളത്തിലേക്കും വരണമെന്നാണ് ആരാധകരുടെ ആഗ്രഹം.
സാധാരണ അന്നന്നത്തെ ബിഗ് ബോസിൽ സംഭവിച്ച പ്രധാന സംഭവ വികാസങ്ങൾ കോർത്തിണക്കി 1 മണിക്കൂർ പരിപാടിയായിട്ടാണ് കഴിഞ്ഞ 3 സീസണുകളിലും പ്രേക്ഷകർ കണ്ടിരുന്നത്. അര മണിക്കൂർ ദൈർഖ്യമുള്ള ബിഗ് ബോസ് പ്ലസ് എന്ന എപ്പിസോഡും ലഭിക്കാറുണ്ട്. മാത്രമല്ല മോഹൻലാൽ വരുന്ന ശനി, ഞായർ എപ്പിസോഡിൽ 1 അര മണിക്കൂർ ദൈർഖ്യം ഉണ്ടാകാറുണ്ട്. എന്നാൽ മുഴുവൻ സമയം ലൈവ് വരുകയാണെങ്കിൽ അതൊരു പുതുചരിത്രമാകും.
ബിഗ് ബോസിലെ മത്സരാർത്ഥികളുടെ ഒരു നീണ്ടനിരയും പ്രേക്ഷകരുടെ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ട്. സീരിയയിൽ സിനിമ നടി ലക്ഷ്മിപ്രിയ, അഭിനേത്രി ലിന്റോ റാണി, നടി സുചിത്ര നായർ, കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാര്‍ഥി ഡിംപല്‍ ഭാലിന്റെ സഹോദരി തിങ്കള്‍ ഭാലും ഇത്തവണ ഉണ്ടെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്.
നിവിൻ പൊളി നായകനായ മിഖായേൽ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നവനി ദേവാനന്ദും ലിസ്റ്റിലുണ്ട്.മോഡൽ ജിയ ഇറാനിയും ഇത്തവണ മത്സര രംഗത്തുണ്ടാകുമെന്ന് തന്നെയാണ് കണക്കുകൂട്ടലുകൾ. ഒരു പുതു പ്രതീക്ഷയോടെ വലിയ മാറ്റങ്ങളോടെ തന്നെയാണ് ബിഗ് ബോസ് പ്രേക്ഷകർ നാലാം സീസണിനായി കാത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...