Carl Weathers Passed Away: നടനും സംവിധായകനുമായ കാൾ വെതേഴ്‌സ് അന്തരിച്ചു

Carl Weathers Death: ഫുട്‌ബോൾ രംഗത്തുനിന്നും അഭിനയ രംഗത്തെത്തിയ നടനാണ് കാൾ വെതേഴ്സ്. ആക്ഷന്‍ - കോമഡി ചിത്രങ്ങളാണ് അധികവും അഭിനയിച്ചിട്ടുള്ളത്

Written by - Zee Malayalam News Desk | Last Updated : Feb 3, 2024, 10:09 AM IST
  • നടനും സംവിധായകനുമായ കാള്‍ വെതേഴ്‌സ് അന്തരിച്ചു
  • കാള്‍ വെതേഴ്‌സ് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു
  • 50 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ 75 ലധികം സിനിമകളിലും നിരവധി ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്
Carl Weathers Passed Away: നടനും സംവിധായകനുമായ കാൾ വെതേഴ്‌സ് അന്തരിച്ചു

Carl Weathers Demise: അമേരിക്കന്‍ നടനും സംവിധായകനുമായ കാള്‍ വെതേഴ്‌സ് അന്തരിച്ചു. 76 വയസായിരുന്നു.  കാള്‍ വെതേഴ്‌സ് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. 50 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ 75 ലധികം സിനിമകളിലും നിരവധി ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Also Read: വിവാദ മോഡലും നടിയുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു

ഫുട്‌ബോൾ രംഗത്തുനിന്നും അഭിനയ രംഗത്തെത്തിയ നടനാണ് കാൾ വെതേഴ്സ്. ആക്ഷന്‍ - കോമഡി ചിത്രങ്ങളാണ് അധികവും അഭിനയിച്ചിട്ടുള്ളത്. അര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ നായകനായ ‘പ്രെഡേറ്റര്‍’, റോക്കി സീരീസ്, ഹാപ്പി ഗില്‍മോര്‍, ദ മണ്ഡലോറിയന്‍, അറസ്റ്റെഡ് ഡെവലപ്‌മെന്റ് തുടങ്ങിയവയാണ് അദ്ദേഹത്തിൻറെ പ്രധാന ചിത്രങ്ങള്‍. 

Also Read: ഫെബ്രുവരിയിൽ 8 ദിവസം ഈ രാശിക്കാർ പൊളിക്കും; ഒറ്റരാത്രികൊണ്ട് ഭാഗ്യം മാറിമറിയും!

നിരവധി ടെലിവിഷന്‍ സീരീസ് എപ്പിസോഡുകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. 2021 ല്‍ എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.  വെതേഴ്സ് ആദ്യമായി അറിയപ്പെട്ടിരുന്നത് ആദ്യ നാല് റോക്കി ചിത്രങ്ങളിൽ സിൽവസ്റ്റർ സ്റ്റാലോണിനൊപ്പം അപ്പോളോ ക്രീഡ് എന്ന കഥാപാത്രം അഭിനയിച്ചതിലൂടെയാണ്. വെതേഴ്സ് അഭിനയിച്ച ദൃശ്യങ്ങൾ മൈക്കൽ ബി ജോർദാൻ സിനിമകളിലും ഉപയോഗിച്ചിട്ടുണ്ട്.  1960 കളിൽ കോളേജ് ഫുട്‌ബോൾ താരമായി മാറുകയും 70 കളുടെ തുടക്കത്തിൽ പ്രൊഫഷണൽ കരിയറിൽ നിന്ന് വിരമിക്കുകയും ചെയ്ത ശേഷം അഭിനയ രംഗത്തേക്ക് എത്തിയ കാൾ 1973 ലാണ് ആദ്യമായി സിനിമയിൽ അഭിനയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News