V.D. Satheesan: കോൺഗ്രസ്സിലിനി തലമുറമാറ്റം,വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കി ഹൈക്കാമാൻഡ്

നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തോൽവിക്ക് ശേഷമാണ് നേതൃമാറ്റം വേണമെന്ന് ആവശ്യം കോൺഗ്രസ്സിൽ ഉയർന്ന് തുടങ്ങിയത്.

Written by - Zee Malayalam News Desk | Last Updated : May 22, 2021, 11:12 AM IST
  • കേന്ദ്ര പാര്‍ട്ടിതല സംഘമാണ് സതീശനെ പ്രതിപക്ഷ നേതാവാക്കണം എന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
  • ഭൂരിഭാഗം യുവ എം.എൽ.എമാരും രമേശ് ചെന്നിത്തലക്ക് എതിരായിരുന്നു
  • പ്രതിപക്ഷ നേതൃസ്ഥാനത്തിന് പുറമെ കെ.പി.സി.സിയിലും മാറ്റം പ്രതീക്ഷിക്കാം.
  • ഒരുമാസത്തിനുള്ളിൽ പുതിയ പ്രസിഡൻറ് സ്ഥാനമേൽക്കുമെന്നാണ് സൂചന
V.D. Satheesan: കോൺഗ്രസ്സിലിനി തലമുറമാറ്റം,വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കി ഹൈക്കാമാൻഡ്

Trivandrum: പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ (vd satheesan) ഹൈക്കമാൻഡ് നിയോഗിച്ചു.മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ നേതൃത്വത്തിലുള്ള കേന്ദ്ര പാര്‍ട്ടിതല സംഘമാണ് സതീശനെ പ്രതിപക്ഷ നേതാവാക്കണം എന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തോൽവിക്ക് ശേഷമാണ് നേതൃമാറ്റം വേണമെന്ന് ആവശ്യം കോൺഗ്രസ്സിൽ ഉയർന്ന് തുടങ്ങിയത്. നിലവിൽ രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷ നേതാവ്. സീനിയര്‍ നേതാക്കളുടെ അഭിപ്രായത്തില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും യുവ എംഎല്‍എമാര്‍ മുഴുവനായും കൈവിട്ടതോടെ രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു.

ALSO READകോൺഗ്രസ്സിൽ മാറ്റത്തിന് കളമൊരുങ്ങുന്നു: കെ.സുധാകരൻ കെ.പി.സി.സിയുടെ അമരത്തേക്ക്,വി.ഡി സതീശൻ പ്രതിപക്ഷ നേതാവാകും

ഭൂരിഭാഗം യുവ എം.എൽ.എമാരും രമേശ് ചെന്നിത്തലക്ക് എതിരായിരുന്നു എന്ന് മാത്രമല്ല. സാമൂഹിക മാധ്യമങ്ങളിലടക്കം പോസ്റ്റിറ്റിട്ടിരുന്നു. സൂചനകൾ പ്രകാരം കെ സുധാകരനെ കെപിസിസി പ്രസിഡന്റായും പി ടി തോമസ് എംഎല്‍എയെ യുഡിഎഫ് കണ്‍വീനറായും തെരഞ്ഞെടുക്കുമെന്നാണ് ഏകദേശ ധാരണ ഇന്ന്  വൈകിട്ടോടു കൂടി ഇതിൽ വ്യക്തതയാവും.

ALSO READ: Kerala COVID Update : സംസ്ഥാനത്ത് ആശങ്ക തുടരുന്നു ; പ്രതിദിന കോവിഡ് രോഗബധിതരുടെ എണ്ണം മുപ്പത്തിനായിരത്തോടടുത്ത് തന്നെ; 142 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു

അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്തിന് പുറമെ കെ.പി.സി.സിയിലും മാറ്റം പ്രതീക്ഷിക്കാം. ഒരുമാസത്തിനുള്ളിൽ പുതിയ പ്രസിഡൻറ് സ്ഥാനമേൽക്കുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News