Monsoon Kerala: കാലവര്‍ഷം ഇന്നെത്തുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

Heavy Rain In Kerala: കന്യാകുമാരി തീരത്തായുള്ള കാലവർഷം ഇന്ന് കേരളത്തിലെത്തുമെന്നാണ് പ്രവചനം. പ്രതീക്ഷിച്ചതിലും വൈകിയാണ് കാലവർഷം തുടങ്ങുന്നത്. എന്നാൽ, ഇനിയുള്ള ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Written by - Zee Malayalam News Desk | Last Updated : Jun 4, 2023, 08:52 AM IST
  • ആദ്യം മഴ കിട്ടുക തെക്കൻ കേരളത്തിലായിരിക്കും
  • നാളെയോടെ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുകയും ഇത് പിന്നീട് ന്യൂനമർദ്ദമായി മാറുകയും ചെയ്യും
  • പതിയെ തുടങ്ങുന്ന കാലവർഷം ന്യൂനമർദ്ദം പശ്ചിമ തീരത്തേക്ക് നീങ്ങിയാൽ മെച്ചപ്പെട്ടേക്കും
Monsoon Kerala: കാലവര്‍ഷം ഇന്നെത്തുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കാലവർഷം ആരംഭിക്കുമെന്ന് മുന്നറിയിപ്പ്. കന്യാകുമാരി തീരത്തായുള്ള കാലവർഷം ഇന്ന് കേരളത്തിലെത്തുമെന്നാണ് പ്രവചനം. പ്രതീക്ഷിച്ചതിലും വൈകിയാണ് കാലവർഷം തുടങ്ങുന്നത്. എന്നാൽ, ഇനിയുള്ള ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

പസഫിക്ക് സമുദ്രത്തിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും ചുഴലിക്കാറ്റുകളുടെ സാന്നിധ്യമാണ് കാലവർഷം എത്തുന്നത് വൈകിപ്പിച്ചത്. മെയ് 26ന് ശ്രീലങ്കൻ കരയിലെത്തേണ്ടിയിരുന്ന കാലവർഷം കര തൊട്ടത് ഏഴ് ദിവസം വൈകി ജൂൺ രണ്ടിനാണ്. നിലവിൽ ലക്ഷദ്വീപ്, കോമോറിൻ തീരത്തായുള്ള കാലവർഷത്തിന് കേരളാതീരത്തേക്ക് എത്താൻ അനുകൂല സാഹചര്യമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

ALSO READ: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലർട്ട്

ആദ്യം മഴ കിട്ടുക തെക്കൻ കേരളത്തിലായിരിക്കും. നാളെയോടെ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുകയും ഇത് പിന്നീട് ന്യൂനമർദ്ദമായി മാറുകയും ചെയ്യും. പതിയെ തുടങ്ങുന്ന കാലവർഷം ന്യൂനമർദ്ദം പശ്ചിമ തീരത്തേക്ക് നീങ്ങിയാൽ മെച്ചപ്പെട്ടേക്കും. ഇയാഴ്ച ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇരട്ട ന്യൂനമർദ്ദം കാലവർഷം സജീവമാക്കിയേക്കും.

കാലവർഷത്തിന്റെ ആദ്യപകുതിയിൽ മികച്ച മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം പകുതിയിൽ പസഫിക്ക് സമുദ്രത്തിലെ എൽ നിനോ കാലവർഷത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, സംസ്ഥാനത്ത് കാലവർഷം വൈകുമെന്നാണ് കുസാറ്റിലെ കാലാവസ്ഥാ വിദ​ഗ്ധർ പറയുന്നത്. അറബിക്കടലില്‍ എതിര്‍ ചക്രവാതച്ചുഴി രൂപപെട്ടിരിക്കുകയാണ്. അതിനാൽ, കേരള തീരത്ത് കാറ്റ് ശക്തമാവാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News