തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. ജൂൺ 22 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി.
കർണാടകം മുതൽ തമിഴ്നാട് വരെയുള്ള ന്യുനമർദ്ദ പാത്തിയും പടിഞ്ഞാറൻ കാറ്റ് അറബി കടലിൽ ശക്തമാകുന്നതിന്‍റെയും സ്വാധീന ഫലമായാണിത്. 9 ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.
ALSO READ : Agnipath Protest Update: അഗ്നിപഥ് പദ്ധതിയ്ക്കെതിരെ 7 സംസ്ഥാനങ്ങളില്‍ രൂക്ഷമായ പ്രതിഷേധം
കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് പട്ടികയിൽ. അതേസമയം മത്സ്യതൊഴിലാളികൾ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ 22-ാം തീയതി വരെ കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം pic.twitter.com/UwJr9Bxf2a
— Kerala State Disaster Management Authority (@KeralaSDMA) June 18, 2022
വരുന്ന ദിവസങ്ങളിലെ മഴ പ്രവചനം ഇങ്ങനെ
19-06-2022: കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
20-06-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
21-06-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
22-06-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ALSO READ: അഗ്നിപഥ് പദ്ധതി നിർത്തി വെക്കണം - പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
18-06-2022 മുതൽ 20-06-2022 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 18-06-2022 മുതൽ 20-06-2022 വരെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...