കോട്ടയം: ടച്ചിങ് വെട്ടുന്നതിനിടെ വാഴക്കൈ മുറിച്ചതിൽ പ്രധിഷേദിച് വീട്ടുടമ KSEB ഓഫീസിന് മുന്നിലെ മരത്തൈകൾ വെട്ടിനശിപ്പിച്ചു. കോട്ടയം അയ്മനം KSEB ഓഫീസിന് മുന്നിലെ മാവും പ്ലാവുമാണ് വെട്ടിനശിപ്പിച്ചത്. സംഭവത്തിൽ കരിപ്പൂത്തട്ട് മുപ്പതിൽ ഭാഗത്തു താമസിക്കുന്ന സേവ്യറിനെതിരെ KSEB കുമരകം പോലീസിൽ പരാതി നൽകി.
ഒന്നര ആഴ്ച മുൻപാണ് ടച്ചിങ് വെട്ടുന്നതിന്റെ ഭാഗമായി KSEB ജീവനക്കാർ സേവ്യറിന്റെ വീട്ടു പരിസരത് എത്തിയത്. ഈ സമയം സേവ്യർ വീട്ടിൽ ഉണ്ടായിരുന്നില്ല. ലൈനിൽ മുട്ടുന്ന തരത്തിൽ നിന്ന എട്ടു വാഴക്കൈകളും ഏതാനും ഓല മടലുകളും അന്ന് KSEB ജീവനക്കാർ വെട്ടിമാറ്റിയിരുന്നു. ഇതിൽ പ്രദിഷേധിച്ചാണ് ഇന്നലെ ഉച്ചയോടെ സേവ്യർ അയ്മനം KSEB ഓഫീസിലേക്ക് എത്തിയത്.
വന്നപാടെ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഓഫീസ് പരിസരത്തു നിന്ന വൃക്ഷ തൈകൾ വെട്ടി നശിപ്പിക്കുകയായിരുന്നു. മൂന്ന് മാവിൻ തൈകളും ഒരു പ്ലാവിൻ തയ്യുമാണ് വെട്ടി നശിപ്പിച്ചത്. ഒന്നര വർഷം മുൻപ് ഓഫീസ് ഉദ്‌ഘാടന സമയത് അതിഥികളായി എത്തിയവർ നട്ട വൃക്ഷ തൈകളാണ് നശിപ്പിക്കപ്പെട്ടത്. എന്‍റെ വെട്ടിയാൽ ഞാനും വെട്ടുമെന്നും ഇനി ഇത് ആവർത്തിച്ചാൽ ഈ ഓഫീസിൽ ഉള്ളവരെയും വെട്ടുമെന്നും സേവ്യർ ഭീഷണി മുഴക്കിയതായി KSEB ജീവനക്കാർ പറയുന്നു. സംഭവത്തിൽ KSEB കുമരകം പോലീസിൽ പരാതി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...