തിരുവനന്തപുരം: പശ്ചിമ ബംഗാളിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ദുർബലമായിയെങ്കിലും കേരളത്തിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇവിടെ ചില സ്ഥലങ്ങളിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കാനും മിന്നലോട് കൂടിയ മഴ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Also Read: Flood Warning: പത്തംതിട്ടയിൽ പ്രളയമുന്നറിയിപ്പ്; ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം
കേരള തീരത്തും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ലെന്ന് നിർദ്ദേശമുണ്ട്. ഇതിനിടയിൽ കനത്ത മഴയിലും കാറ്റിലും പെട്ട് തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില മരം വീണ് ഗതാഗത തടസമായി. മഴ ശക്തിയായപ്പോൾ മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതിനിടയിൽ പത്തനംതിട്ടയിൽ അതിശക്തമായ മഴ (Rain) തുടരുന്ന സാഹചര്യത്തിൽ ഇന്നലെ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നൽകിയത്. മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് (Alert). അപകടനിലയ്ക്ക് മുകളിലൂടെയാണ് പമ്പയും അച്ചൻകോവിലാറും ഒഴുകുന്നത് എന്നാണ് റിപ്പോർട്ട്.
Also Read: Covid19: കൊവിഡ് വ്യാപനം രൂക്ഷമായത്തിനെ തുടർന്ന് ജില്ല ജയിലിൽ നിന്നും തടവുകാരെ മാറ്റിപ്പാർപ്പിച്ചു
അതുകൊണ്ടുതന്നെ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. വില്ലേജ് ഓഫീസർ, പഞ്ചായത്ത് അധികൃതർ എന്നിവരുടെ നിർദേശാനുസരണം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് (Relief Camp) മാറിത്താമസിക്കണമെന്നാണ് നിർദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...