VC Appointment Controversary: ഗവർണറുടെ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും

VC Appointment Controversary: ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഇന്ന് പരിഗണിക്കും.

Written by - Ajitha Kumari | Last Updated : Nov 8, 2022, 11:42 AM IST
  • ഗവർണറുടെ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും
  • ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് വിസിമാർ നൽകിയ ഹർജിയാണ് ഇന്ന് പരിഗണിക്കുക
VC Appointment Controversary: ഗവർണറുടെ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും

കൊച്ചി: VC Appointment Controversary:  സർവകലാശാല വൈസ് ചാൻസിലർ സ്ഥാനത്തു നിന്നും വിസിമാരെ പുറത്താക്കുന്നതിന് മുന്നോടിയായി ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും. ഒപ്പം കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുളള ഹർജിയും പരിഗണിക്കും

Also Read: Sharon Murder Case: ഷാരോൺ വധക്കേസ്, അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം

ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെ ചോദ്യം ചെയ്തുകൊണ്ട് പത്ത്  സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. വൈസ് ചാൻസലർ സ്ഥാനത്തുനിന്നും പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ നിർദേശിച്ചിരുന്നതെങ്കിലും യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നായിരുന്നു വിസിമാരുടെ വാദം.

Also Read: ബുധാദിത്യ യോഗം: നവംബർ 16 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, ലഭിക്കും വൻ ധനലാഭം!

ഈ വിഷയത്തിൽ മറുപടി നൽകാൻ കോടതി അനുവദിച്ച സമയപരിധി ഇന്നലെ വൈകുന്നേരം കഴിഞ്ഞ കാര്യം ഇന്ന് ഗവർണറുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിക്കും ഒപ്പം വിസിമാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചതിന്റെ സാഹചര്യവും വ്യക്തമാക്കും.  വിസിമാർക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം. യുജിസി മാർഗനിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാർ ഗവർണറെ അറിയിച്ചത്.  ഇതിനിടയിൽ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Also Read: Viral Video: കാമുകിയോട് തമാശ കാണിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി, വീഡിയോ വൈറൽ

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News