കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ എറണാകുളം ജില്ലാ കളക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. മിക്ക വിദ്യാർഥികളും സ്കൂളിലെത്തിയ ശേഷമായിരുന്നു കളക്ടർ രേണു രാജിന്റെ അവധി പ്രഖ്യാപനം. സംഭവത്തിൽ രേണു രാജിനോട് റിപ്പോർട്ട് തേടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 8.25നാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി കൊണ്ട് കളക്ടറുടെ ഉത്തരവിറങ്ങിയത്.
എറണാകുളം സ്വദേശി അഡ്വ. എംആർ ധനിൽ ആണ് കളക്ടർ രേണു രാജിനെതിരെ ഹർജി നൽകിയത്. വൈകിയുള്ള അവധി പ്രഖ്യാപനം ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് ഹർജിയിൽ പറയുന്നു. വൈകി അവധി പ്രഖ്യാപിച്ച കളക്ടറുടെ ഫേസ്ബുക്ക് പേജിൽ നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. രൂക്ഷ വിമർശനം കളക്ട്ർക്ക് നേരെയുണ്ടായത്. കലക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ...? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.
മിക്ക സ്കൂളുകളും പ്രവർത്തനം തുടങ്ങിയതിന് ശേഷമാണ് രേണു രാജ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതിനെതിരെ രക്ഷിതാക്കാൾ അടക്കമുള്ളവരാണ് രംഗത്തെത്തിയത്.
ഇന്നലെ രാത്രി മുതൽ ജില്ലയിൽ കനത്ത മഴ ചെയ്തിരുന്നു. എന്നാൽ അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കളക്ടറുടെ ഉത്തരവ് ഇറങ്ങുന്നത് ഇന്ന് രാവിലെ 8.25നും. ഇതിനകം ഭൂരിഭാഗം കുട്ടികളും സ്കൂളുകളിൽ എത്തിയിരുന്നു. പരീക്ഷകളും ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങളും സ്കൂളുകളിൽ തുടങ്ങിയിരുന്നു. തുടർന്ന് നിരവധി പരാതികൾ എത്തിയതോടെ വിഷയത്തിൽ കളക്ടർ വിശദീകരണം നൽകി. പ്രവർത്തനം തുടങ്ങിയ സ്കൂളുകൾ അടയ്ക്കേണ്ടതില്ലെന്നും വിദ്യാർഥികളെ തിരിച്ചയയ്ക്കേണ്ടെന്നും അറിയിച്ച് കൊണ്ട് കുറിപ്പ് ഇറക്കി.
Ordinary Movie: ഓർഡിനറിക്ക് രണ്ടാം ഭാഗമോ? താനറിയാതെ അത് സംഭവിക്കില്ലെന്ന് നിര്‍മ്മാതാവ് രാജീവ് നായർ
കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ആസിഫ് അലി, തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'ഓർഡിനറി' (Ordinary). പത്തനംതിട്ടയിലെ ഗവിയെന്ന അതിമനോഹരമായ സ്ഥലത്തെ എല്ലാവർക്കും ഒന്ന് പരിചയപ്പെടുത്തിയ ചിത്രമായിരുന്നു ഇത്. 2012ലാണ് ഓർഡിനറി റിലീസ് ചെയ്തത്. പ്രേക്ഷക നിരൂപക പ്രശംസ നേടി മികച്ച വിജയം നേടിയിരുന്നു ചിത്രം. കുഞ്ചാക്കോ ബോബൻ - ബിജു മേനോൻ കൂട്ടുകെട്ട് പ്രേക്ഷകർ വളരെയധികം ശ്രദ്ധ നേടിയ ഒരു ചിത്രം കൂടിയാണിത്. കഴിഞ്ഞ കുറച്ച് നാളുകളായി ഓർഡിനറിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്ത പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് രാജീവ് ഗോവിന്ദൻ.
‘'ഈ വാർത്ത കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാനും കേള്‍ക്കുന്നു. ആദ്യമൊക്കെ അതിനെ ഞാനും അവഗണിച്ചിരുന്നു. എന്നാൽ അത് ഇപ്പോൾ വീണ്ടും പ്രചരിക്കുകയാണ്. ഈ വാർത്തകൾ വ്യാജമാണ്. ഓര്‍ഡിനറിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഞങ്ങൾ ആലോചിച്ചിട്ട് പോലുമില്ല. ചാക്കോച്ചനോ ബിജുവിനോ ഇത് സംബന്ധിച്ച് അറിയുമോ എന്നുപോലും എനിക്ക് നിശ്ചയമില്ല. ഇതിന് പിന്നിൽ മറ്റാരെങ്കിലുമാണെങ്കിൽ ഞാന്‍ അത് അറിയേണ്ടതാണ്. കാരണം നിര്‍മ്മാതാവെന്ന നിലയില്‍ ഈ ചിത്രത്തിന്റെ അവകാശങ്ങൾ എന്നില്‍ നിക്ഷിപ്തമാണ്. അത് കൊണ്ട് ഞാനറിയാതെ ഓര്‍ഡിനറിയുടെ രണ്ടാംഭാഗം ഉണ്ടാകാന്‍ പോകുന്നില്ല. എന്നിട്ടും ഇങ്ങനെയൊരു വാര്‍ത്ത എങ്ങനെ പ്രചരിക്കുന്നു എന്നറിയില്ല. അതിന്റെ നിജസ്ഥിതി അറിയാന്‍ എനിക്കും ആഗ്രഹമുണ്ട്’' എന്ന് രാജീവ് ഗോവിന്ദൻ പറഞ്ഞു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ പ്രതികരണത്തിലാണ് നിർമ്മാതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...