Hilly Aqua: സര്‍ക്കാരിന്റെ കുപ്പി വെള്ളത്തിന് ആവശ്യമേറുന്നു; കൊടും വേനലില്‍ ആശ്വാസമേകി ഹില്ലി അക്വ

Hilly Aqua ഒരു ലിറ്റര്‍, രണ്ടു ലിറ്റര്‍, 500 മില്ലി ലിറ്റര്‍ എന്നിങ്ങനെയുള്ള ബോട്ടിലുകളിലാണ് ഹില്ലി അക്വ ലഭ്യമാകുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 08:07 PM IST
  • മലങ്കരയില്‍ പ്രവര്‍ത്തിക്കുന്ന ഹില്ലി അക്വാ ഫാക്ടറിയില്‍ ദിനംപ്രതി ഉത്പാദിപ്പിക്കുന്നത് 40000 ഓളം ലിറ്റര്‍ കുപ്പിവെള്ളമാണ്.
  • മറ്റു കമ്പനികളുടെ കുപ്പിവെള്ളത്തിന് ലിറ്ററിന് 20 രൂപ വീതം കടകളില്‍ ഈടാക്കുമ്പോള്‍ ഹില്ലി അക്വാ 15 രൂപയ്ക്ക് ലഭിക്കും.
  • ഈ കുപ്പിവെള്ള പ്ലാന്റിന് ഐഎസ്ഒ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
Hilly Aqua: സര്‍ക്കാരിന്റെ കുപ്പി വെള്ളത്തിന് ആവശ്യമേറുന്നു; കൊടും വേനലില്‍ ആശ്വാസമേകി ഹില്ലി അക്വ

ഇടുക്കി: ശക്തമായ വേനലില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ കുപ്പിവെള്ളമായ ഹില്ലി അക്വ. വിലക്കുറവും  പൂര്‍ണമായി ശുദ്ധീകരിക്കപ്പെട്ടതുമായ ഹില്ലി അക്വായ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. തൊടുപുഴയ്ക്കടുത്ത് മലങ്കരയില്‍ പ്രവര്‍ത്തിക്കുന്ന ഹില്ലി അക്വാ ഫാക്ടറിയില്‍ ദിനംപ്രതി ഉത്പാദിപ്പിക്കുന്നത് 40000 ഓളം ലിറ്റര്‍ കുപ്പിവെള്ളമാണ്.

സംസ്ഥാനത്ത് അരുവിക്കരയിലും തൊടുപുഴയ്ക്കടുത്ത്  മലങ്കരയിലുമാണ് ഹില്ലി അക്വാ മിനറല്‍ വാട്ടര്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. 2015 ല്‍ ആരംഭിച്ച ഹില്ലി അക്വാ മലങ്കര ജലാശയത്തിലെ വെള്ളം ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഒന്‍പത് ശുദ്ധീകരണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയ  ശേഷമാണ് ഈ വെള്ളം ബോട്ടിലുകളില്‍ നിറയ്ക്കുന്നത്. ഒരു ലിറ്റര്‍, രണ്ടു ലിറ്റര്‍, 500 മില്ലി ലിറ്റര്‍ എന്നിങ്ങനെയാണ് ബോട്ടിലുകളുടെ അളവ്. 

ALSO READ: എംപി സ്ഥാനം എടുത്ത് മാറ്റാൻ കഴിഞ്ഞേക്കും, പക്ഷേ, ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യുമെന്ന് രാഹുൽ ​ഗാന്ധി

മറ്റു കമ്പനികളുടെ കുപ്പിവെള്ളത്തിന് ലിറ്ററിന് 20 രൂപ വീതം കടകളില്‍ ഈടാക്കുമ്പോള്‍ ഹില്ലി അക്വാ 15 രൂപയ്ക്ക് ലഭിക്കും. രണ്ടു ലിറ്റര്‍ വെള്ളത്തിന് 25 രൂപയാണ് വില. എന്നാല്‍ കമ്പനി  ഔട്ട്‌ലെറ്റില്‍ ഒരു ലിറ്റര്‍ വെള്ളം 10 രൂപയ്ക്ക് ലഭ്യമാകും. മലങ്കരയില്‍ സംസ്ഥാന പാതയോരത്തു സ്ഥിതി ചെയ്യുന്ന ഔട്ട്‌ലെറ്റില്‍ നിന്നും വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാപകമായി കുപ്പിവെള്ളം വാങ്ങുന്നുണ്ട്.

കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഹില്ലി അക്വ കുപ്പിവെള്ളം എത്തുന്നുണ്ട്. വേനലിന്റെ കാഠിന്യം കൂടിയതോടെ രാത്രി ഉള്‍പ്പെടെ കൂടുതല്‍ ഷിഫ്റ്റ് പ്രവര്‍ത്തിപ്പിച്ച് ഉത്പാദനം ഇരട്ടിയാക്കാനുള്ള നീക്കത്തിലാണ് കമ്പനി. ജലവിഭവ വകുപ്പിന്റെ പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചറര്‍ ഡവലപ്‌മെന്റ് കോര്‍പറേഷനാണ് ഹില്ലി അക്വാ കുപ്പിവെള്ളം നിര്‍മ്മിക്കുന്നത്.

ഗുണനിലവാരം കൂടിയ കുപ്പിവെള്ളം ന്യായമായ വിലയ്ക്കു ജനങ്ങള്‍ക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹില്ലി അക്വയുടെ ഉല്‍പാദനവും വിപണനവും. BIS, FSSAI എന്നീ സ്ഥാപനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാവിധ പരിശോധനകളും ശുദ്ധീകരണ പ്രവര്‍ത്തികളും നടത്തിയ ശേഷം യന്ത്രസംവിധാനങ്ങളിലൂടെ വെള്ളം കുപ്പികളിലാക്കിയാണ് വിപണിയില്‍ എത്തിക്കുന്നത്. ഈ കുപ്പിവെള്ള പ്ലാന്റിന് ഐഎസ്ഒ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News