കൊച്ചി: നടിയെ ആക്രമിച്ച കേസുമായി (Actress Attack Case) ബന്ധപ്പെട്ട് വിചാരണ കോടതിയിൽ പുതിയ ഹർജി സമർപ്പിച്ച് ദിലീപ് (Dileep). നടിയെ ആക്രമിച്ചവർ പകർത്തിയെന്ന് പറയുന്ന ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ പക്കലുണ്ടെന്നാണ് ഹർജിയിൽ ദിലീപ് പറയുന്നത്. ഈ ദൃശ്യങ്ങൾ കോടതിയിൽ വാങ്ങി സൂക്ഷിക്കണമെന്നുമാണ് പുതിയ ഹര്‍ജിയിൽ നടൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി അടുത്ത ദിവസം പരിഗണിക്കുമെന്നാണ് വിവരം.
ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഇത് ഉപയോഗിച്ചേക്കാം എന്നുള്ളതിനാൽ നടിയെ ആക്രമിച്ചവർ പകർത്തിയ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും വാങ്ങി കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അതേസമയം ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. ജനുവരി 18 ചൊവ്വാഴ്ച വീണ്ടും ജാമ്യ ഹർജി പരിഗണിക്കും. ബാലചന്ദ്രകുമാറിൻ്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപും കൂട്ടരും 2017 നവംബർ 15-ന് കൊച്ചി പത്മ സരോവരത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...