Viral Video: കോഴികളെക്കുറിച്ച് പറയുമ്പോൾ നമ്മുടെ മനസിലും ഇരച്ചെത്തുന്ന ഒരു ചോദ്യം അത് തന്നെയാണ് അതായത് കോഴിയാണോ മുട്ടയാണോ ആദ്യം വന്നതെന്നത്. ഇതിന് ഇതുവരെ ശരിക്കൊരു ഉത്തരം ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്. കോഴി വർഗത്തിൽ പെട്ടതിലും ആൺ പെൺ ഇനങ്ങളുണ്ട്. ഇതിൽ ആൺ കോഴിയെ പൂവൻ കോഴിയെന്നും പെൺകോഴിയെ പിടക്കോഴിയെന്നുമാന് പറയുന്നത്. പൂവൻ കോഴികൾക്ക് വളഞ്ഞ തൂവൽ ചേർന്ന അങ്കവാലുമുണ്ടായിരിക്കും. കൂടതെ തലയിൽ ചുവന്ന് പൂവ്, ചുവന്ന താടി എന്നിവയും ഉണ്ടായിരിക്കും.
Also Read: Viral Video: ഓടുന്ന ബൈക്കിൽ ലിപ് ലോക്ക് ചെയ്യുന്ന പെൺകുട്ടികൾ..! വീഡിയോ വൈറൽ
കോഴികൾക്ക് പൊതുവെ പരിമിതമായ ദൂരം മാത്രമേ പറക്കാൻ സാധിക്കുകയുള്ളൂ എന്നാണ് പറയുന്നത്. ഇവയ്ക്ക് പറക്കാൻ കഴിയാത്തതിന് ശാസ്ത്രീയ കാരണങ്ങളുമുണ്ട്. അതായത് അവയുടെ അസ്ഥി ഘടനയും ഭാരവും. കോഴികൾക്ക് കനത്ത എല്ലുകളും ശരീരഭാരവുമുണ്ട്. അവയുടെ ചെറിയ ചിറകുകൾക്ക് ഈ ഭാരമുള്ള ശരീരം ഉയർത്തി പറക്കാനും പ്രയാസമാണ്. അതുകൊണ്ടാണ് കോഴിക്ക് കുറച്ച് ദൂരം മാത്രമേ പറക്കാൻ കഴിയൂ എന്നുപറയുന്നത്. എന്നാൽ ഈ പറച്ചിലിനെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് ഒരു കോഴി നദിയുടെ കുറുകെ പറന്നു ചാടിയിരിക്കുകയാണ്. വീഡിയോ കണ്ടാൽ നിങ്ങളും ഞെട്ടും. വീഡിയോ കാണാം...
Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!
This is Amazing pic.twitter.com/8Syzdw6BnP
— Amazing Nature (@AmazingNature00) February 24, 2022
Also Read: Viral Video: പാമ്പിന്റെ തലയിൽ നിന്നും നാഗമണി ഊരിയെടുക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
കുറച്ചു പഴയ വീഡിയോയാണെങ്കിലും ഈ വീഡിയോ ശരിക്കും വൈറലാകുകയാണ്. വീഡിയോ @AmazingNature00 എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ധാരാളം ലൈക്‌സും വ്യൂസും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...