കരയാതിരിക്കാൻ കു‍ഞ്ഞിന്റെ വായിൽ പ്ലാസ്റ്ററൊട്ടിച്ചു; നഴ്സിന് സസ്പെൻഷൻ

കുഞ്ഞിന് പാൽ കൊടുക്കാനായി തീവ്രപരിചരണ വിഭാ​ഗത്തിലേയ്ക്ക് അമ്മ എത്തിയപ്പോഴാണ് കരയാതിരിക്കാൻ കുഞ്ഞിന്റെ വായിൽ പ്ലാസ്റ്ററൊട്ടിച്ചത് കാണുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 11, 2023, 09:55 AM IST
  • ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിലാണ് സംഭവം.
  • ജൂൺ രണ്ടിന് ഈ സംഭവം നടന്നത്.
  • ഭാണ്ടൂപ്പ് നിവാസിയായ പ്രിയ കാംബ്ല എന്ന സ്ത്രീയുടെ മകന്റെ ചുണ്ടിലാണ് പ്ലാസ്റ്ററൊട്ടിച്ചത്.
  • മഞ്ഞപ്പിത്തം പിടിപ്പെട്ടതിനാൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു കുഞ്ഞ്.
കരയാതിരിക്കാൻ കു‍ഞ്ഞിന്റെ വായിൽ പ്ലാസ്റ്ററൊട്ടിച്ചു; നഴ്സിന് സസ്പെൻഷൻ

മുംബൈ: കരായാതിരിക്കാൻ മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ച നഴ്സിന് സസ്പെൻഷൻ. ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിലാണ് സംഭവം. ജൂൺ രണ്ടിന് ഈ സംഭവം നടന്നത്. ഭാണ്ടൂപ്പ് നിവാസിയായ പ്രിയ കാംബ്ല എന്ന സ്ത്രീയുടെ മകന്റെ ചുണ്ടിലാണ് പ്ലാസ്റ്ററൊട്ടിച്ചത്. മഞ്ഞപ്പിത്തം പിടിപ്പെട്ടതിനാൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. ഇവിടേക്ക് മുലപ്പാൽ നൽകാൻ അമ്മ എത്തിയപ്പോഴാണ് കുഞ്ഞിന്റെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചത് കണ്ടത്. 

കുഞ്ഞിന് പാൽ കൊടുക്കണമെന്നും പ്ലാസ്റ്റർ നീക്കണമെന്നും നഴ്സിനോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് അനുവദിച്ചില്ലെന്നാണ് പരാതി. അടുത്തദിവസം രാവിലെ വന്ന് മുലപ്പാൽ നൽകാനായിരുന്നു നഴ്സിന്റെ നിർദേശം. രണ്ടുമണിക്കൂർ ഇടവിട്ട് മുലപ്പാൽ നൽകണമെന്ന് ഡോക്ടർ പറഞ്ഞതാണെന്നറിയിച്ചിട്ടും നഴ്സ് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു. രാത്രി വീണ്ടും പ്രിയ ഇവിടെയെത്തിയെങ്കിലും കുഞ്ഞിന്റെ ചുണ്ടിലെ പ്ലാസ്റ്റർ നീക്കിയിരുന്നില്ല. അവിടെയുണ്ടായിരുന്ന മറ്റുചില കുഞ്ഞുങ്ങളുടെ ചുണ്ടിലും ഇതേരീതിയിൽ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നതായും പ്രിയ പറഞ്ഞു.

Also Read: ISIS terrorists: ഗുജറാത്തിലും ഭീകരരുടെ സാന്നിദ്ധ്യം; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

 

സംഭവം സ്ഥലം കോർപ്പറേറ്ററായ ജാഗൃതി പാട്ടീലിനെ വിവരമറിയിച്ചു. ഇവർ ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞുങ്ങളുടെ ചുണ്ടിലെ പ്ലാസ്റ്റർ മാറ്റുകയായിരുന്നു. കോർപ്പറേറ്റർ നൽകിയ പരാതിയിലാണ് ആശുപത്രി അധികൃതർ നഴ്സിനെതിരേ നടപടിയെടുത്തത്. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News