Accident: കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ വാഹനാപകടം; നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി 12 പേർ മരിച്ചു

Road Accident Karnataka: ബാംഗ്ലൂർ-ഹൈദരാബാദ് എൻഎച്ച് 44ൽ കാർ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബാഗേപള്ളിയിൽ നിന്ന് ചിക്കബല്ലാപ്പൂരിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തിൽ പെട്ടതെന്ന് ബാഗേപള്ളി ട്രാഫിക് പോലീസ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 26, 2023, 11:57 AM IST
  • വ്യാഴാഴ്ച പുലർച്ചെ ഏഴ് മണിയോടെ ചിക്കബല്ലാപ്പൂരിലെ ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടം നടന്നത്
  • നിർത്തിയിട്ട ടാങ്കർ ലോറിയുടെ പുറകിലേക്ക് ടാറ്റാ സുമോ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്
  • വാഹനത്തിൽ 14 പേർ ഉണ്ടായിരുന്നതായാണ് വിവരം
  • ജോലിക്ക് പോകുന്ന ആളുകളുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം
Accident: കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ വാഹനാപകടം; നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി 12 പേർ മരിച്ചു

കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ വാഹനാപകടത്തിൽ 12 പേർ മരിച്ചു. ബാംഗ്ലൂർ-ഹൈദരാബാദ് എൻഎച്ച് 44ൽ കാർ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബാഗേപള്ളിയിൽ നിന്ന് ചിക്കബല്ലാപ്പൂരിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തിൽ പെട്ടതെന്ന് ബാഗേപള്ളി ട്രാഫിക് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ ഏഴ് മണിയോടെ ചിക്കബല്ലാപ്പൂരിലെ ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടം നടന്നത്. നിർത്തിയിട്ട ടാങ്കർ ലോറിയുടെ പുറകിലേക്ക് ടാറ്റാ സുമോ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വാഹനത്തിൽ 14 പേർ ഉണ്ടായിരുന്നതായാണ് വിവരം. ജോലിക്ക് പോകുന്ന ആളുകളുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

ALSO READ: തൃശൂരിൽ നാലാം ക്ലാസ് വിദ്യാർഥി മാലിന്യക്കുഴിയിൽ വീണ് മരിച്ചു

നാല് സ്ത്രീകൾ ഉൾപ്പെടെ 12 പേരാണ് മരിച്ചതെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. “അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷിക്കുകയാണ്, എന്നാൽ മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുറവായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം” ചിക്കബല്ലാപൂർ പോലീസ് സൂപ്രണ്ട് ഡി എൽ നാഗേഷ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News