EPFO Miss call alaert service: ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും കമ്പനിയും പിഎഫ് തുക EPFO യിൽ നിക്ഷേപിക്കണം. എല്ലാ മാസവും ശമ്പളത്തിൽ നിന്നും കട്ട് ചെയ്യുന്ന തുക കൂടുതലും ജീവനക്കാർ തങ്ങളുടെ റിട്ടയർമെന്റ് ആയതിന് ശേഷമേ വാങ്ങുകയുള്ളൂ. എന്നാൽ ജോലി മാറുന്ന സമയത്തോ അല്ലെങ്കിൽ പിഎഫിന്റെ പണം ട്രാൻഫർ ചെയ്യുന്ന സമയത്തോ ജീവനക്കാർക്ക് തങ്ങളുടെ PF അക്കൗണ്ടിലെ ബാലൻസിനെക്കുറിച്ച് ഒരു നിശ്ചയവും ഉണ്ടാകില്ല.
ജോലി ചെയ്യുന്ന സമയത്തും അതിന് ശേഷവും നിങ്ങളുടെ PF അക്കൗണ്ടിലെ ബാലൻസ് അറിയുന്നത് എളുപ്പമാണ്. ഇതിനായി പല രീതികളും ഉണ്ട്. അതിൽ ഒന്നാണ് മിസ് കോൾ ചെയ്യുക എന്നത്. ഇതിനായി ഒരു നമ്പർ EPFO തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇതൊരു ടോൾ ഫ്രീ നമ്പറാണ്. online വഴിയോ SMS വഴിയോ PF തുക അറിയാൻ കഴിയും.
Also read: ഇനി RTGS വഴി എപ്പോൾ വേണമെങ്കിലും പണം കൈമാറാൻ കഴിയും, വിശദാംശങ്ങൾ ഇതാ!
ഇപിഎഫ് ബാലൻസും പാസ്ബുക്കും ഓൺലൈനിൽ ഇങ്ങനെ പരിശോധിക്കാം (PF BalanceChecking)
1 ഇപിഎഫ്ഒ (EPFO) അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇപിഎഫ് ബാലൻസ് പരിശോധിക്കാനുള്ള സൗകര്യം നൽകിയിട്ടുണ്ട്. വെബ്സൈറ്റിന്റെ മുകളിൽ വലതുവശത്ത് e-Passbook ന്റെ ഒരു ലിങ്ക് കാണാം.
2 പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ഉടമയ്ക്ക് യുഎൻ നമ്പറും പാസ്വേഡും നൽകേണ്ടതുണ്ട്.
3 വെബ്സൈറ്റിൽ യുഎൻ നമ്പറും പാസ്വേഡും നൽകിയ ശേഷം 'പാസ്ബുക്ക് കാണുക' (view passbook) എന്ന ബട്ടൺ ക്ലിക്കുചെയ്യുക അപ്പോൾ നിങ്ങൾക്ക് ബാലൻസ് അറിയാൻ സാധിക്കും.
നിങ്ങൾക്ക് അപ്ലിക്കേഷൻ വഴിയും ബാലൻസ് പരിശോധിക്കാൻ കഴിയും
EPFO യുടെ UMANG അപ്ലിക്കേഷനിൽ നിന്നും നിങ്ങൾക്ക് PF ബാലൻസ് കണ്ടെത്താനാകും. ഇതിനായി ആദ്യം 'Member' ൽ ക്ലിക്കുചെയ്യുക. ശേഷം യുഎൻ നമ്പറും പാസ്വേഡും നൽകുക.
മിസ് കോൾ വഴിയും പിഎഫ് ബാലൻസ് കണ്ടെത്താം
PF ബാലൻസ് അറിയാൻ മിസ്ഡ് കോൾ വഴിയും നടത്താം. അതിനായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011-22901406 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ ചെയ്യേണ്ടി വരുമെന്ന് ഇപിഎഫ്ഒ അറിയിച്ചു. അതിനുശേഷം നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ എത്ര ബാലൻസ് ഉണ്ടെന്ന് നിങ്ങളാക്ക് മെസേജിലൂടെ അറിയാനാകും. മിസ്ഡ് കോളിന് തൊട്ടുപിന്നാലെ നിങ്ങൾക്ക് ഒരു സന്ദേശവും ലഭിക്കും. ഈ സന്ദേശം AM-EPFOHO ൽ നിന്നാണ് ലഭിക്കുന്നത്. EPFO യാണ് ഈ സന്ദേശം അയക്കുന്നത്. ഈ സന്ദേശത്തിൽ നിങ്ങളുടെ അക്കൗണ്ടിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങിയിരിക്കുന്നു. കൂടാതെ അംഗ ഐഡി, പിഎഫ് അക്കൗണ്ട് നമ്പർ, പേര്, ജനനത്തീയതി, ഇപിഎഫ് ബാലൻസ്, അന്തിമ സംഭാവന എന്നിങ്ങനെയുള്ള കൂടുതൽ വിശദാംശങ്ങളും ലഭിക്കും. നിങ്ങളുടെ കമ്പനി ഒരു സ്വകാര്യ ട്രസ്റ്റാണെങ്കിൽ നിങ്ങൾക്ക് ബാലൻസ് വിശദാംശങ്ങൾ ലഭിക്കില്ല. ഇതിനായി നിങ്ങൾക്ക് നിങ്ങളുടെ കമ്പനിയുമായി ബന്ധപ്പെടണം.
Also read: Sukanya Samriddhi Scheme ലെ ഈ 5 പ്രധാന മാറ്റങ്ങൾ ഉടനടി അറിയുക
എന്തുകൊണ്ടാണ് മിസ്ഡ് കോളുകൾ ഇഷ്ടപ്പെടുന്നത്? (Miss call service benefits)
മിസ്ഡ് കോൾ രീതി എല്ലാവർക്കും ഇഷ്ടമാണ് കാരണം ഇപിഎഫ് ബാലൻസ് (EPFO Balance) അറിയുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണിത്. ഇത് ഏതൊരു മൊബൈൽ അപ്ലിക്കേഷനേക്കാളും SMS സേവനത്തേക്കാളും മികച്ചതാണ്. ഇതിന് സ്മാർട്ട്ഫോണും ആവശ്യമില്ല. ഏത് ഫോണിൽ നിന്നു വേണമെങ്കിലും നിങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകാൻ കഴിയും. മാത്രമല്ല ഒരു അപ്ലിക്കേഷന്റെയും ആവശ്യമില്ല. മെസേജ് അയ്ക്കുന്നതിനേക്കാൾ ഒരു മിസ്ഡ് കോൾ വിളിക്കുന്നത് വളരെ എളുപ്പമാണ്. ഇതിന് നിങ്ങൾക്ക് പണത്തിന്റെ ചെലവും ഇല്ല.
നിങ്ങളുടെ ശമ്പളത്തിൽ നിന്ന് എത്ര തുക പിഎഫിനായി കട്ടുചെയ്യുന്നു
പിഎഫിൽ പണം നിക്ഷേപിക്കുന്നതിന് ഒരു നിശ്ചിത തുകയുണ്ട്. ജീവനക്കാരനും കമ്പനിയും എല്ലാ മാസവും അടിസ്ഥാന ശമ്പളത്തിന്റെ 12%, ഡിഎ (എന്തെങ്കിലും ഉണ്ടെങ്കിൽ) നൽകണം. 12% ൽ 8.33% ഇപിഎഫ് കിറ്റിയിലേക്കാണ് പോകുന്നത്. ബാക്കിയുള്ള 3.67 ശതമാനം ഇപിഎഫിലും നിക്ഷേപിക്കുന്നു.