ന്യൂഡൽഹി: Omicron: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെക്കുറിച്ചുള്ള ഭീഷണി രാജ്യത്തുടനീളം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തടയാൻ എല്ലാ തലങ്ങളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു.
അതിനിടെ വൈറസ് കണ്ടുപിടിക്കാൻ ഐഐടി ഡൽഹി പുതിയ സാങ്കേതിക വിദ്യ കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ വെറും 90 മിനിറ്റിനുള്ളിൽ ഒമിക്രോണിന്റെ വകഭേദങ്ങൾ (Omicron Variant) കണ്ടെത്താനാകും.
Also Read: Omicron Death| ആദ്യത്തെ ഒമിക്രോൺ മരണം ബ്രിട്ടനിൽ, സ്ഥിരീകരിച്ച് പ്രധാനമന്ത്രി
90 മിനിറ്റിനുള്ളിൽ അണുബാധ കണ്ടെത്തും (Infection will be detected in 90 minutes)
ഒമിക്രോൺ കണ്ടുപിടിക്കാൻ ഐഐടി ഡൽഹി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. ഈ പുതിയ സാങ്കേതിക വിദ്യയിലൂടെ 90 മിനിറ്റിനുള്ളിൽ ഒമിക്രോണിനെ കണ്ടെത്താനാകും. നിലവിൽ, ലോകമെമ്പാടുമുള്ള Omicron വേരിയന്റുകളെ തിരിച്ചറിയാൻ Next Generation Sequencing Method ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ റിപ്പോർട്ട് വരാൻ രണ്ടോ മൂന്നോ ദിവസമെടുക്കും.
ഒമിക്രോൺ വേരിയന്റിൽ മാത്രമുള്ളതും കൊറോണയുടെ മറ്റ് വകഭേദങ്ങളിൽ ഇല്ലാത്തതുമായ സംക്രമണത്തെ ഈ സാങ്കേതികവിദ്യ കണ്ടെത്തുമെന്ന് ഐഐടി ഡൽഹി അവകാശപ്പെടുന്നു.
Also Read: Omicron | ഒമിക്രോൺ ഭീതി വർധിക്കുന്നു; സംസ്ഥാനം അതീവ ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
സിന്തറ്റിക് ഡിഎൻഎ ശകലങ്ങളുടെ ഉപയോഗം (Use of Synthetic DNA Fragments)
ഡൽഹി ഐഐടിയിലെ (IIT Delhi) കുസുമ സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഐഐടി ഡൽഹി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് 'സിന്തറ്റിക് DNA ശകലങ്ങൾ ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത് എന്നാണ്. ഡിഎൻഎ ശകലങ്ങളുടെ സഹായത്തോടെ കൊറോണയുടെ ഒമിക്രോൺ വേരിയന്റുകളെ (Omicron Variant) തിരിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഈ RT-PCR സഹായത്തോടെ Omicron വെറും 90 മിനിറ്റിനുള്ളിൽ കണ്ടെത്താനാകും.
ഈ സമയത്ത് ലോകത്തെ സംബന്ധിച്ചിടത്തോളം ഒമിക്രോൺ വേരിയന്റ് (Omicron Variant) ഏറ്റവും ആശങ്കാജനകമാണ്. അത്തരമൊരു സാഹചര്യത്തിൽ ഇത്തരമൊരു സാങ്കേതികത വളരെ സഹായകരമാണെന്ന് തെളിയിക്കാനാകും.
Also Read: Viral Video: കുരങ്ങിന് പെട്ടെന്ന് പ്രണയം തോന്നിയാൽ എന്ത് ചെയ്യും, വീഡിയോ കാണൂ..!
ഇന്ത്യയിൽ ഒമിക്രോണിന്റെ ഭീഷണി കണക്കിലെടുത്ത് വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്തുന്നുണ്ട്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒമിക്രോൺ (Omicron) ബാധിച്ച ആളുകളെ എത്രയും വേഗം തിരിച്ചറിയാനും ഐസൊലേറ്റ് ചെയ്യാനും കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...