ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദിൽ ഇലക്ട്രിക് ബൈക് ഷോറൂമിൽ തീപിടിത്തം. ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രിക് ബൈക് ഷോറൂമിൽ ഉണ്ടായ തീപിടിത്തം മുകളിലെ നിലയിലെ ഹോട്ടലിലേക്കും പടർന്നതാണ് അപകടത്തിന്റെ ത്രീവ്രത വർധിപ്പിച്ചത്. ഹോട്ടലിൽ താമസിച്ചിരുന്ന ഒരു സ്ത്രീ അടക്കം ഏഴ് പേരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹോട്ടൽ മുറികളിൽ ഉണ്ടായിരുന്നവരും തീപിടിത്തത്തെ തുടർന്ന് മുകളിലെ ഹോട്ടലിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവരിൽ ചിലരുമാണ് മരിച്ചതെന്നാണ് സൂചന. കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിൽ ഇരുപത്തഞ്ചോളം പേർ താമസിച്ചിരുന്നതായാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പാർക്കിങ്ങിലും ഷോറൂമിലും ബേസ്മെന്റിലുമുണ്ടായിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു. തീ ആളി പടരുന്നത് കണ്ട ഹോട്ടലിലെ ജീവനക്കാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്.
ഡൽഹിയിൽ കെട്ടിടം തകർന്നു വീണു; 5 പേർക്ക് പരിക്ക്, 7 പേർ കുടുങ്ങി കിടക്കുന്നു
ഡല്‍ഹി: ഡല്‍ഹിയില്‍ ആസാദ് മാര്‍ക്കറ്റില്‍ നിർമ്മാണത്തിലിരിക്കുന്ന നാലുനില കെട്ടിടം തകര്‍ന്നു വീണു. ഭാരം താങ്ങാനാവാതെയാണ് കെട്ടിടം തകര്‍ന്നതെന്ന് ഡല്‍ഹി ഡിസിപി അറിയിച്ചു. സംഭവത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ ഏഴുപേരോളം കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പണി നടന്നുകൊണ്ടിരുന്ന കെട്ടിടം രാവിലെ പെട്ടന്ന് തകര്‍ന്നു വീഴുകയായിരുന്നു.
രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് അഗ്നിശമനസേനയും എൻടിആർഎഫും എത്തി തിരച്ചില്‍ നടത്തി. തിരച്ചിലിനിടയില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും. ഏഴുപേരോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നതായും. ഇവര്‍ക്കായി തിരച്ചില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും. പരുക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...