Kumbh Melaയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. ആര്‍ക്കും കോവിഡ് വരില്ല, മര്‍ക്കസില്‍ അങ്ങനെയല്ല, വിവാദ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഹിന്ദു മുസ്ലീം  വിവാദ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരത് സിംഗ് റാവത്... 

Written by - Zee Malayalam News Desk | Last Updated : Apr 14, 2021, 05:07 PM IST
  • ഹരിദ്വാറിലെ കുംഭമേളയില്‍ (Kumbh Mela) കോവിഡ് പടരില്ലെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വാദം. ഉത്തരാഖണ്ഡില്‍ കോവിഡ് വ്യാപനം ശക്തമാവുന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
  • കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. അതുകൊണ്ട് കോവിഡ് (Covid-19) രോഗം ആര്‍ക്കും വരില്ല, മുഖ്യമന്ത്രി പറഞ്ഞു.
Kumbh Melaയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. ആര്‍ക്കും  കോവിഡ് വരില്ല, മര്‍ക്കസില്‍ അങ്ങനെയല്ല, വിവാദ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

Dehradun: ഹിന്ദു മുസ്ലീം  വിവാദ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരത് സിംഗ് റാവത്... 

ഹരിദ്വാറിലെ കുംഭമേളയില്‍  (Kumbh Mela) കോവിഡ് പടരില്ലെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ  (Uttarakhand Chief Minister) വാദം.   ഉത്തരാഖണ്ഡില്‍  കോവിഡ് വ്യാപനം  ശക്തമാവുന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

കുംഭമേളയ്ക്ക്  ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. അതുകൊണ്ട് കോവിഡ്  (Covid-19) രോഗം ആര്‍ക്കും വരില്ല, മുഖ്യമന്ത്രി പറഞ്ഞു.

"നിസാമുദ്ദീന്‍ മര്‍ക്കസ് പോലെയല്ല, ഹരിദ്വാറിലെ കുംഭമേള. മര്‍ക്കസ് അടച്ചിട്ട ഹാളിലാണ് നടന്നത്. കൂടാതെ വിദേശികള്‍ പോലും  പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ കുംഭമേള അങ്ങിനെയല്ല,  കുംഭമേള നടക്കുന്നത് തുറസായ സ്ഥലത്താണ്. കോവിഡ് വ്യാപനമുണ്ടാകില്ല. 16 സ്‌നാന ഘാട്ടുകളുണ്ട്,  സമയക്രമം പാലിച്ചാണ് അഖാഡകള്‍ ഘാട്ടുകളില്‍ എത്തുന്നതെന്നും മര്‍ക്കസും കുംഭമേളയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും തീരത് സിംഗ് റാവത് (Tirath Singh Rawat) പറഞ്ഞു.

ഡല്‍ഹിയില്‍ മര്‍ക്കസ് നടന്നപ്പോള്‍  ആളുകള്‍ക്ക്  കോവിഡിനെക്കുറിച്ച്‌ ശരിയായ  അവബോധം ഉണ്ടായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ എല്ലാവരും  കോവിഡിനെക്കുറിച്ച്‌ ബോധവാന്‍മാരാണ്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് കുംഭമേള നടക്കുന്നത്. കോവിഡ് ഉയര്‍ത്തുന്ന കടുത്ത  വെല്ലുവിളികള്‍ക്കിടയിലും വിജയകരമായി മേള നടത്തുക എന്നതാണ് ലക്ഷ്യം. കോടിക്കണക്കിന് ആളുകളുടെ വിശ്വാസവും വികാരവുമാണ് 12 വര്‍ഷത്തിലൊരിയ്ക്കല്‍ നടക്കുന്ന കുംഭമേളയെന്നും തീരത് സിംഗ്  പറഞ്ഞു.

Also read: Covid വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍

അതേസമയം, കുംഭമേളയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന്‌ ആളുകളാണ് എത്തുന്നത്‌.  റിപ്പോര്‍ട്ട് അനുസരിച്ച്  തിങ്കളാഴ്ച ആറു ലക്ഷത്തിലധികം പേരാണ് ഗംഗയില്‍ സ്നാനത്തിനായി എത്തിയത്.  രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാവുന്നതിനിടെ  കുംഭമേള കോവിഡ്  ഹോട്ട്‌സ്‌പോട്ടായി മാറുമോയെന്ന ആശങ്കയും ഉയര്‍ന്നിരുന്നു.  ഇതിന് പിന്നാലെയാണ് തീരത് സിംഗിന്‍റെ  വിശദീകരണം.

Also read: Kumbh Mela 2021: കുംഭമേളക്ക് ആയിരങ്ങൾ മാസ്ക്കില്ലാതെ,സാമൂഹിക അകല പാലനം പ്രതിസന്ധിയിലെന്ന് പോലീസ്

അതേസമയം,  കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഇതിനോടകം  കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കുംഭമേളയില്‍  മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വലിയ തോതിലുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. കൂടാതെ. കോവിഡ്  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭക്തര്‍ പാലിക്കുന്നുണ്ട്  എന്ന് ഉറപ്പു വരുത്താന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കൂടാതെ,  ഹരിദ്വാറിൽ പ്രവേശിക്കുന്നതിന് മുന്‍പ് അതിർത്തികളില്‍  തെര്‍മല്‍ പരിശോധനയ്ക്കുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News