ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റൻറ് ലോക്കോ പൈലറ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കഴിഞ്ഞു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി ഫെബ്രുവരി 19 ആണ്. 20 മുതൽ 29 വരെ തെറ്റുകൾ തിരുത്താം. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ആകെ 5696 തസ്തികകളിലേക്കാണ് റിക്രൂട്ട്മെൻറ്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട ഫീൽഡിൽ/ ഐടിഐ/ഡിപ്ലോമ മുതലായവ പാസായിരിക്കണം.
പ്രായപരിധി, ഫീസ്
ഉദ്യോഗാർത്ഥിയുടെ പ്രായം 18 വയസ്സിനും 30 വയസ്സിനും ഇടയിൽ ആയിരിക്കണം. സംവരണ വിഭാഗക്കാർക്ക് പരമാവധി പ്രായപരിധിയിൽ ഇളവ് നൽകും. 500 രൂപയാണ് അപേക്ഷ ഫീസ്. എസ്സി, എസ്ടി, വിമുക്തഭടൻ, വനിതകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷ, ഇബിസി വിഭാഗക്കാർ 250 രൂപ ഫീസ് അടയ്ക്കേണ്ടതാണ്.
തിരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ആദ്യഘട്ട CBT പരീക്ഷ 2024 ജൂൺ മുതൽ ഓഗസ്റ്റ് വരെ നടക്കും. രണ്ടാം ഘട്ട പരീക്ഷ 2024 സെപ്റ്റംബറിൽ നടത്തും. അഭിരുചി പരീക്ഷ 2024 നവംബറിൽ നടത്തും. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത്. ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് 2024 നവംബർ/ഡിസംബർ മാസങ്ങളിൽ പ്രസിദ്ധീകരിക്കും
അപേക്ഷിക്കേണ്ട വിധം
ഘട്ടം 1: ഉദ്യോഗാർത്ഥികൾ ആദ്യം RRB യുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക.
ഘട്ടം 2:ശേഷം ഉദ്യോഗാർത്ഥികൾ ഹോം പേജിൽ RRB ALP റിക്രൂട്ട്മെൻ്റ് 2024 ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഒരു പുതിയ പേജ് തുറക്കും, അവിടെ രജിസ്റ്റർ ചെയ്യണം.
ഘട്ടം 4: ശേഷം ഉദ്യോഗാർത്ഥികൾ ലോഗിൻ ചെയ്യുക.
ഘട്ടം 5: അപേക്ഷാ ഫോം പൂരിപ്പിക്കുക.
സ്റ്റെപ്പ് 6: അപേക്ഷാ ഫീസ് അടയ്ക്കുക, സബ്മിറ്റ് ചെയ്യുക
ഘട്ടം 7: ഇപ്പോൾ കാൻഡിഡേറ്റ് പേജ് ഡൗൺലോഡ് ചെയ്യുക.
ഘട്ടം 8: അവസാനമായി, കൂടുതൽ ആവശ്യത്തിനായി ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോമിൻ്റെ പ്രിൻ്റ് ഔട്ട് എടുക്കണം.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.