ന്യൂഡൽഹി: രാജ്യത്തെ വിവിധ ഹൈക്കോടതികളിലെ ജഡ്ജിമാരെ സ്ഥലം മാറ്റണമെന്ന് സുപ്രിംകോടതി കൊളീജിയത്തിൻറെ നിർദ്ദേശം. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 13 ചീഫ് ജസ്റ്റിസുമാരെയും 28 ജഡ്ജിമാരെയും സ്ഥലം മാറ്റാനുള്ള ശുപാർശ കൊളീജിയം സർക്കാരിന് കൈമാറി കഴിഞ്ഞു.
ഒപ്പം തന്നെ ഹൈക്കോടതിയിലെ എട്ട് ജഡ്ജിമാരെ സ്ഥാനക്കയറ്റം നൽകി ചീഫ് ജസ്റ്റിസുമാരായും നിയമിക്കും. ഇതും ശുപാർശ ചെയ്തിട്ടുണ്ട്. നിലവിലുള്ള അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാർക്ക് പുതിയ രീതിയിൽ സ്ഥലം മാറ്റം ഉണ്ടാകും. ആകെ 28 ഹൈക്കോടതി ജഡ്ജിമാരെ മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് മാറ്റാനാണ് നിർദേശം.
Also Read: Covid Review meeting: ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാമോ? തീരുമാനം ഇന്നറിയാം
നിലവിലെ കൊൽക്കത്ത ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. മാറ്റും. പകരം മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി പ്രകാശ് ശ്രീവാസ്തവ കൽക്കട്ട ചീഫ് ജസ്റ്റിസാകും. ത്രിപുര ചീഫ് ജസ്റ്റിസായ അഖിൽ ഖുറേഷിയെ രാജസ്ഥാനിലേക്ക് സ്ഥലം മാറ്റും. കൂടാതെ ഛത്തീസ്ഗഡിൽ നിന്നുള്ള പ്രശാന്ത്കുമാർ മിശ്ര ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.
ഒഴിവുകൾ നികത്തും
വിവിധ ഹൈക്കോടതികളിലെ ഒഴിവ് നികത്താനും കൊളിജിയം തീരുമാനം എടുത്തിട്ടുണ്ട്. ഇതിൻറെ ഭാഗമായി അലഹബാദ് ഹൈക്കോടതി ജഡ്ജിമാരായി പതിമൂന്ന് അഭിഭാഷകരെ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേരള ഹൈക്കോടതിയിലേക്കും എട്ട് പുതിയ ജഡ്ജിമാരെയും കൊളിജിയം ശുപാര്‍ശ ചെയ്തതിട്ടുണ്ട്.
Also Read: Covid Update Kerala: സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 131 മരണം, TPR 18.05
നിലവിലെ പട്ടികയിൽ നാല് ജുഡിഷ്യല്‍ ഓഫിസര്‍മാരും ബാക്കി നാല് അഭിഭാഷകരുമാണ് ഉള്ളത്. ഇവരുടെ നിയമന ശുപാര്‍ശ അടങ്ങിയ ഫയല്‍ സുപ്രിംകോടതി കൊളിജിയം കേന്ദ്രസര്‍ക്കാരിന് അയച്ചു. പത്ത് ഒഴിവുകളാണ് കേരള ഹൈക്കോടതിയില്‍ നിലവിലുള്ളത്.
ALSO READ: Covid-19: ക്വാറന്റീൻ സ്പെഷ്യൽ കാഷ്വൽ ലീവ് ഏഴ് ദിവസമാക്കി ഉത്തരവിറക്കി
കണക്കുകൾ പ്രകാരം അലഹബാദ് ഹൈക്കോടതിയിലേക്കായി 13 ജഡ്ജിമാര്‍, മദ്രാസ് ഹൈക്കോടതിയിലേക്ക് 4, രാജസ്ഥാനിലേക്ക് 3 കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് 2 അഭിഭാഷകരെയും ജഡ്ജിമാരായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം കേന്ദ്രം മടക്കിയ നാല് ഹൈക്കോടതികളിലെ ഒന്‍പത് അഭിഭാഷകരുടെ പേരുകളും വീണ്ടും ശുപാര്‍ശ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...