Chandigarh: തോൽവി താങ്ങാനായില്ല; ചണ്ഡീ​ഗഢിൽ എഎപി സ്ഥാനാർത്ഥി ബോധം കെട്ട് വീണു, വീഡിയോ കാണാം

Chandigarh Municipal Election:  ബീഹാറിൽ നിതീഷ് കുമാർ ഇന്ത്യ സഖ്യം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ഛണ്ഡി​ഗ‍‍ഡിലും ഇത്തരത്തിൽ തിരിച്ചടി ലഭിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 30, 2024, 07:51 PM IST
  • എട്ട് വർഷത്തെ ബിജെപി ഭരണത്തിന് വിരാമം കുറിക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ നീക്കമാണ് ഇതോടെ വിഫലമായത്.
  • ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കറിന് എക്സ് ഒഫീഷ്യോ അം​ഗമായ കിരൺ ഖേറിന്റെ വോട്ടും ലഭിച്ചു.
Chandigarh: തോൽവി താങ്ങാനായില്ല; ചണ്ഡീ​ഗഢിൽ എഎപി സ്ഥാനാർത്ഥി ബോധം കെട്ട് വീണു, വീഡിയോ കാണാം

ചണ്ഡിഗഢ്: ചണ്ഡീഗഢ്‌ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ മോഹാലസ്യപ്പെട്ട് എഎപി സ്ഥാനാർഥി കുല്‍ദീപ് കുമാർ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ പൊട്ടിക്കരയുന്ന കുൽദീപ് കുമാറിനെ ആശ്വസിപ്പിക്കുന്ന സഹപ്രവർത്തകരേയും കാണാം.16 വോട്ടുകൾ നേടിയാണ് ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായിരുന്ന മനോജ് സോങ്കർ സ്ഥാനമുറപ്പിച്ചത്. കോണ്ഡ​ഗ്രസിന്റെ മേയർ സ്ഥാനാർത്ഥിക്ക് 12 വോട്ടുകൾ മാത്രമാണ് നേടാനായത്. 8 വോട്ടുകൾ അസാധുവായി മാറുകയായിരുന്നു. ബീഹാറിൽ നിതീഷ് കുമാർ ഇന്ത്യ സഖ്യം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ഛണ്ഡി​ഗ‍‍ഡിലും ഇത്തരത്തിൽ തിരിച്ചടി ലഭിക്കുന്നത്. 

എട്ട് വർഷത്തെ ബിജെപി ഭരണത്തിന് വിരാമം കുറിക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ നീക്കമാണ് ഇതോടെ വിഫലമായത്. കോൺ​ഗ്രസും എഎപിയും ഒന്നിച്ച് മത്സരിച്ചിട്ടും ഛണ്ഡി​ഗ‍​ഡിൽ‍ മേയർ സ്ഥാനം നേടാൻ കഴിയാത്തത് ഇന്ത്യ സഖ്യത്തിനേറ്റ കനത്ത പ്രഹരം തന്നെയാണ്. ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കറിന് എക്സ് ഒഫീഷ്യോ അം​ഗമായ കിരൺ ഖേറിന്റെ വോട്ടും ലഭിച്ചു. അതേസമയം 8 വോട്ടുകൾ അസാധുവായതിൽ എഎപി- കോൺ​ഗ്രസ് അം​ഗങ്ങൾ പ്രതിഷേധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News