പട്ന: ഇന്ത്യയിൽ ബിജെപി ഭരണം തുടരുമെന്നും 2024 ലും നരേന്ദ്രമോദി തന്നെയായിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024ലും ബിജെപിയും ജെഡിയുവും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അമിത് ഷാ പറഞ്ഞു.ബിജെപി മോർച്ചകളുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2024 ലോക്സഭാ തെരഞ്ഞെടുപ്പിനെ നരേന്ദ്രമോദി തന്നെ നയിക്കുമെന്നും അദ്ദേഹം തന്നെ വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. ബിഹാറിൽ ബിജെപി- ജെഡിയു സഖ്യം 2025 നിയമസഭാ തെരഞ്ഞെടുപ്പിലും ഒരുമിച്ച് മത്സരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...