Turmeric Side Effects: മഞ്ഞൾ ഒരു സുഗന്ധവ്യഞ്ജനമായി മാത്രമല്ല, ആയുര്‍വേദത്തിന്‍റെ വരദാനമായാണ് കണക്കാക്കുന്നത്. മികച്ച ഒരു മികച്ച സൗന്ദര്യ വര്‍ധക വസ്തുവാണ്, ഒപ്പം ആരോഗ്യ പാനീയങ്ങളായും ഔഷധമായും ഇതിനെ ഉപയോഗിക്കുന്നു.
Also Read: Ramadan 2024: ഈത്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നതിന്‍റെ കാരണം അറിയാമോ? മതപരമായ പ്രാധാന്യം അറിയാം
വളരെ പുരാതന കാലം മുതല്‍ ചെറിയ ചെറിയ അസുഖങ്ങളായ ജലദോഷം, ചുമ, നിസാര പരിക്കുകള്‍ എന്നിവയ്ക്ക് പരിഹാരമായി മഞ്ഞള്‍ ഉപയോഗിച്ചിരുന്നു. അതായത്, നമ്മുടെ അടുക്കളയിലെ ഔഷധമാണ് മഞ്ഞള്‍.
മഞ്ഞള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. മഞ്ഞള്‍ മിക്കവാറും പാചകത്തില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകം ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഫലപ്രമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും മഞ്ഞള്‍ വളരെ നല്ലതാണ്.
എന്നാല്‍, ഏറെ ഔഷധ ഗുണങ്ങളാല്‍ സമ്പന്നമായ മഞ്ഞള്‍ ചിലര്‍ക്ക് ഒട്ടും അനുയോജ്യമല്ല. അതായത് മഞ്ഞള്‍ കഴിയ്ക്കുന്നത് ഇവരെ ഏറെ പ്രതികൂലമായി ബാധിക്കും. മഞ്ഞള്‍ കഴിയ്ക്കുന്നത് ആരൊക്കെ ഒഴിവാക്കണം എന്ന് അറിയാം.
1. മഞ്ഞപ്പിത്തം ബാധിച്ചവര്‍
മഞ്ഞപ്പിത്ത രോഗികൾ യാതൊരു കാരണവശാലും മഞ്ഞൾ കഴിക്കരുതെന്നാണ് പറയുന്നത്. ഡോക്ടർമാർ ഇത് കര്‍ശനമായി വിലക്കുന്നു. മഞ്ഞപ്പിത്തം പൂർണ്ണമായും ഭേദമാകുകയും മഞ്ഞൾ കഴിക്കാൻ ഡോക്ടർ അനുവാദം നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ, മാത്രം മഞ്ഞള്‍ കഴിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ആരോഗ്യം വഷളാവാം.
2. പ്രമേഹരോഗികൾ
പ്രമേഹരോഗികൾ മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാനുള്ള കഴിവ് മഞ്ഞളിന് ഉണ്ട്. മഞ്ഞളും പ്രമേഹത്തിനുള്ള മരുന്നും ഒരുമിച്ച് ഉപയോഗിക്കുന്നത് ഏറെ അപകടമാണ്. ഒരേ രോഗത്തിനുള്ള രണ്ടു മരുന്നുകളും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് വളരെയധികം കുറയുകയും, ഇത് മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.
3. വൃക്കയില്‍ കല്ല്
ഈ അസുഖമുള്ളവര്‍ക്ക് മഞ്ഞള്‍ വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
4. അലര്‍ജി
അലര്‍ജി ഉള്ളവര്‍ക്ക് മഞ്ഞള്‍പ്പൊടി അസ്വസ്ഥത ഉണ്ടാക്കാം
5. ബീജക്കുറവ്
മഞ്ഞള്‍പ്പൊടി പുരുഷന്മാരില്‍ ബീജക്കുറവിന് വഴിതെളിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
6. സര്‍ജറി കഴിഞ്ഞവര്‍
മഞ്ഞള്‍പ്പൊടി ഉപയോഗിക്കുമ്പോള്‍ രക്തം കട്ട പിടിയ്ക്കാനുള്ള കഴിവ് കുറയും. അതിനാല്‍, സര്‍ജറി കഴിഞ്ഞവര്‍ മഞ്ഞളിന്‍റെ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.