മനസിന് കൺഫ്യൂഷൻ ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. സമൂഹ മാധ്യമങ്ങളിൽ ഇത്തരം ചിത്രങ്ങൾ നിരവധി കാണാറുണ്ട്. പെട്ടെന്ന് വൈറലാകുന്ന ഇത്തരം ചിത്രങ്ങളിൽ ഒരുപാട് കാര്യങ്ങൾ ഒളിച്ചിരിപ്പുണ്ടാകും. ഓരോ ദിവസവും നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇത്തരം ചിത്രങ്ങൾ കാഴ്ചക്കാർക്ക് എപ്പോഴും കൗതുകമാണ്. പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരുപാട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം നമ്മൾ കാണാറില്ലേ? അത്തരത്തിലുള്ള ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ എന്ന് പറയുന്നത്. ഇവയെ വിഷ്വൽ ഇല്യൂഷൻ എന്നും പറയറുണ്ട്. ഒരാളുടെ വ്യക്തിത്വത്തെ കുറിച്ച് പോലും വെളിപ്പെടുത്താൻ ഇത്തരം ചിത്രങ്ങളിലൂടെ സാധിക്കും. ചിലതിൽ ചിത്രങ്ങളെ കൂടാതെ ഒളിഞ്ഞിരിക്കുന്ന പല അർത്ഥങ്ങളുമുണ്ടാകാറുണ്ട്. നമ്മുടെ കണ്ണിനെയും തലച്ചോറിനെയും കുഴപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വൈറലാകുകയും ചർച്ചയാകാറുമുണ്ട്.
ഫിസിക്കൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് ഇല്യൂഷനുകൾ എന്നിങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകളുണ്ട്. എല്ലാ പ്രായക്കാരും ഒരു പോലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. നമ്മുടെ കണ്ണുകൾക്കും മനസുകൾക്കും മികച്ച വ്യായാമം നൽകുന്ന ഒന്ന് കൂടിയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ഇവ പരിഹരിക്കുകയെന്ന വെല്ലുവിളി പലർക്കും ഇഷ്ടമാണ്. ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. മനുഷ്യ മസ്തിഷ്കത്തിന്റെ ധാരണയുടെ അളവ് വിലയിരുത്താൻ ഈ ചിത്രങ്ങൾ സഹായിക്കുന്നു. മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
Also Read: Optical Illusion: 11 സെക്കൻഡിനുള്ളിൽ കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താൻ കഴിയുമോ?
ഈ ചിത്രത്തിൽ ധാരാളം കല്ലുകൾ ചിതറിക്കിടക്കുന്നതായി നിങ്ങൾക്ക് കാണാൻ കഴിയും. കുറച്ച് മുയലുകൾ പാറക്കെട്ടുകൾക്കിടയിലൂടെ ഭക്ഷണം തേടുന്നതും കാണാം. നിങ്ങൾ ഇവിടെ കണ്ടെത്തേണ്ടത് എന്താണെന്നായിരിക്കും അല്ലേ ചോദ്യം. ഈ പാറകൾക്കിടയിൽ എവിടെയോ ഒരു പന്നി മറഞ്ഞിരിക്കുന്നുണ്ട്. അഞ്ച് സെക്കൻഡിനുള്ളിൽ നിങ്ങൾ ആ പന്നിയെ കണ്ടെത്തണം. അതാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ നിങ്ങൾക്ക് മുൻപിൽ വയ്ക്കുന്നത്. അപ്പോൾ നിങ്ങളുടെ സമയം ഇവിടെ തുടങ്ങുകയാണ്. നിങ്ങളിൽ എത്രപേർ ഇപ്പോൾ പന്നിയെ കണ്ടു? ചിലരെങ്കിലും കണ്ടെത്തിയിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. 5 സെക്കൻഡിൽ പന്നിയെ കണ്ടെത്താൻ കഴിഞ്ഞവർക്ക് ആശംസകൾ. നിങ്ങൾക്ക് മികച്ച നിരീക്ഷണ വൈദഗ്ധ്യം ഉണ്ട്.
ഇനിയും കണ്ടെത്തിയില്ലേ? അഞ്ച് സെക്കൻഡ് കഴിഞ്ഞ് കേട്ടോ... കണ്ടെത്താനായില്ലെങ്കിൽ വിഷമിക്കേണ്ട. ഒരു സൂചന തരാം. ചിത്രത്തിന്റെ മുകൾ ഭാഗത്തായാണ് പന്നിയുള്ളത്. ഇനിയൊന്ന് ശ്രദ്ധിച്ച് നോക്കിക്കേ...കണ്ടെത്തിയോ? താഴേക്ക് സ്ക്രോൾ ചെയ്താൽ ഇതിനുള്ള ഉത്തരം നിങ്ങൾക്ക് കാണാം. പന്നിയെ അടയാളപ്പെടുത്തിക്കൊണ്ടുള്ള ചിത്രം ചുവടെ കൊടുത്തിട്ടുണ്ട്. പന്നി ഒരു മരത്തിന് നേരെ താഴെയായി വിശ്രമിക്കുകയാണ്. അതിന്റെ പിൻഭാഗമാണ് കാണുന്നതിനാൽ നിങ്ങൾക്ക് അതൊരു പാറയായിട്ട് ആയിരിക്കും തോന്നിയത്.
ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ലഭിക്കുന്നുണ്ട്. നമ്മുടെ മസ്തിഷ്കം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ മനസ്സിലാക്കുന്ന രീതിയിലൂടെ തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങളെ തിരിച്ചറിയാൻ കഴിയും. നമ്മുടെ കണ്ണുകളിലും പ്രത്യേകിച്ച് തലച്ചോറിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ പഠനങ്ങൾ വരെ നടത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...