നാല് വയസുകാരി വരച്ച് ചിത്രം തന്റെ അമ്മയുടെ മരണത്തിൽ ചുരുളഴിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ കേൾക്കുന്നത്. ഉത്തർപ്രദേശിൽ 27 കാരിയായ യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. നാല് വയസുകാരിയായ മകൾ നോട്ട് ബുക്കിൽ വരച്ച ചിത്രത്തിൽ ദുരൂഹത ആരോപിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
യുവതിയെ ഭർത്താവ് കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തി തീർത്തതാകാമെന്ന സംശയത്തിലാണ് ഇപ്പോൾ പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ച യുപിയിലെ ജാൻസിയിൽ പഞ്ചവടി ശിവ് പരിവാർ കോളനിയിൽ സൊണാലി ബുധോലിയ എന്ന 27 കാരിയുടെ മരണത്തിലാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സൊണാലിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ആദ്യം പൊലീസ് കരുതിയത്.
എന്നാൽ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇവരുടെ നാല് വയസുകാരിയായ മകൾ ദർശിത വരച്ച ചിത്രം കണ്ടതോടെയാണ് പൊലീസിന് യുവതിയുടെ മരണത്തിൽ ദുരൂഹത തോന്നിയത്. ഒരു സ്ത്രീയെയും അവരെ ഉപദ്രവിക്കുന്ന ഒരാളെയുമാണ് കുട്ടി നോട്ട്ബുക്കിൽ വരച്ചത്. പപ്പ മമ്മിയെ കൊലപ്പെടുത്തിയെന്നും കൊല്ലുമെന്ന് പറഞ്ഞതായും കുട്ടി പൊലീസിന് മൊഴിയും നൽകിയിട്ടുണ്ട്.
മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നയാളാണ് സൊണാലിയുടെ ഭർത്താവ് സന്ദീപ് ബുധോലിയ. 2019 ൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാൽ വിവാഹത്തിന് ശേഷം ഭർത്താവ് സൊണാലിയെ പലരീതിയിൽ ഉപദ്രവിച്ചിരുന്നതായി സൊണാലിയുടെ പിതാവും പൊലീസിന് മൊഴി നൽകി. ഭർത്താവ് ഉപദ്രവിക്കാറുണ്ടെന്ന് മകൾ തന്നോട് പറഞ്ഞിരുന്നുവെന്നും പിതാവ് പറഞ്ഞു.
തിങ്കളാഴ്ച മകളുടെ ആരോഗ്യം മോശമാണെന്ന് പറഞ്ഞാണ് ആദ്യം ഫോൺ കോൾ വന്നത്. കുറച്ച് സമയത്തിന് ശേഷം അവൾ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞ് എനിക്ക് മറ്റൊരു കോൾ ലഭിച്ചു. അവിടെ എത്തിയപ്പോൾ മകളെ മരിച്ച നിലയിലാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ പിതാവിന്റെയും കുട്ടിയുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൊണാലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. റിപ്പോട്ട് വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കോട്വാലി സിറ്റി പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.