കണ്ണൂർ: മകളെ വിവാഹം ചെയ്തു കൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ പിതാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരിക്കൂർ മാമാനം സ്വദേശിയും പെരിങ്ങോം ആലമ്പടവ അരിയിൽ വാടകവീട്ടിൽ താമസിക്കാരനുമായ രാജേഷിനാണ് വെട്ടേറ്റത്. കണ്ണൂർ തയ്യിൽ സ്വദേശി അക്ഷയ് ആണ് വെട്ടിയത്. ഇയാൾക്കായി തിരച്ചിൽ തുടരുന്നു.
വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. അക്ഷയ്ക്ക് വിവാഹം ചെയ്തു കൊടുക്കാതെ കാസര്‍ഗോഡ് സ്വദേശിക്ക് മകളെ വിവാഹം ചെയ്തുകൊടുത്തതിന്റെ വിരോധമാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
Also Read: Arrest: സ്ത്രീകളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമം; ഇന്‍ഫോപാര്‍ക്കിലെ ഐ ടി ജീവനക്കാരൻ പിടിയിൽ
അക്ഷയിന്റെ കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. ഇവർക്കായി പെരിങ്ങോം പോലീസ് തിരച്ചിൽ ആരംഭിച്ചു. തലയ്ക്കും മുഖത്തും പരിക്കേറ്റ രാജേഷ് പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...