Crime: 500 ന്റെ നോട്ടു കെട്ട് പ്ലാസ്റ്റിക്ക് കൂടിൽ, ബിസ്‌കറ്റ് രൂപത്തിൽ ഒരു കിലോ സ്വർണ്ണക്കട്ടി, ഞെട്ടിയത് പോലീസ്

വാടക വീട്ടിൽ നിന്നാണ് പോലീസ് ഇവ കണ്ടെടുത്തത്. അടുക്കളക്ക് മുകളിലെ ചിമ്മിനിക്ക് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ബാഗിനുള്ളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 10:52 AM IST
  • പ്രതി ധർമ്മരാജിന്റെ എടപ്പാളിലെ വാടക വീട്ടിൽ നിന്നാണ് പോലീസ് ഇവ കണ്ടെടുത്തത്
  • 35 ലക്ഷം രൂപ പ്രതിക്ക് സ്വർണ്ണം വിറ്റ് കിട്ടിയതായിരുന്നു
  • 500 ന്റെ നോട്ടു കെട്ടുകളായി പ്ലാസ്റ്റിക് ചാക്കിലാണ് തുക സൂക്ഷിച്ചിരുന്നത്
Crime: 500 ന്റെ നോട്ടു കെട്ട് പ്ലാസ്റ്റിക്ക് കൂടിൽ, ബിസ്‌കറ്റ് രൂപത്തിൽ ഒരു കിലോ സ്വർണ്ണക്കട്ടി, ഞെട്ടിയത് പോലീസ്

തൃശ്ശൂർ: ഗുരുവായൂരിലെ പ്രവാസി സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്ന് മോഷണം പോയ 2.5 കിലോ സ്വർണ്ണവും 35 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. പ്രതി ധർമ്മരാജിന്റെ എടപ്പാളിലെ വാടക വീട്ടിൽ നിന്നാണ് പോലീസ് ഇവ കണ്ടെടുത്തത്. അടുക്കളക്ക് മുകളിലെ ചിമ്മിനിക്ക് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ബാഗിനുള്ളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. 

ബിസ്‌കറ്റ് രൂപത്തിലുള്ള ഒരു കിലോ സ്വർണ്ണക്കട്ടി, സ്വർണ വ്യാപാരികൾക്ക് വിൽപന നടത്തിയതിൽ നിന്ന് കണ്ടെത്തിയ ഉരുക്കിയ ഒരു കിലോയോളം സ്വർണകട്ടി ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് വാങ്ങിയ100 ഗ്രാം തങ്ക കട്ടി, ബാലന്റെ മകളുടെ15 പവന്റെ താലിമാല, രണ്ട് നെക്ക്‌ലേസുകൾ, മൂന്ന് കമ്മൽ, ഒരു കൈ ചെയിൻ, ഒരു മാല എന്നിവയാണ് കണ്ടെടുത്ത സ്വർണം.

Also Read: Pooppara Rape Case: പൂപ്പാറ കൂട്ടബലാത്സംഗ കേസ്; ഇതരസംസ്ഥാനക്കാരായ രണ്ട് പേർ കൂടി അറസ്റ്റിൽ

ഇതൊടൊപ്പം ലഭിച്ച 35 ലക്ഷം രൂപ പ്രതിക്ക് സ്വർണ്ണം വിറ്റ് കിട്ടിയതായിരുന്നു. 500 ന്റെ നോട്ടു കെട്ടുകളായി പ്ലാസ്റ്റിക് ചാക്കിലാണ് സൂക്ഷിച്ചിരുന്നത്. മോഷ്ടിച്ച സ്വർണത്തിൽ ഭൂരിഭാഗവും കണ്ടെടുത്തതായി എ.സി.പി. കെ.ജി.സുരേഷ്, ഗുരുവായൂർ സി.ഐ പി.കെ. മനോജ് കുമാർ എന്നിവർ പറഞ്ഞു. കണ്ടെടുത്ത സ്വർണ്ണവും പണവും നാളെ കോടതിയിൽ സമർപ്പിക്കും. 

കഴിഞ്ഞ 12നാണ് തമ്പുരാൻപടി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്ന് 371 പവനും രണ്ട് ലക്ഷം രൂപയും മോഷണം പോയത്. വീട്ടുകാർ തൃശൂരിലേക്ക് സിനിമക്ക് പോയ തക്കം നോക്കി വാതിൽ കുത്തിപൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 

മോഷണത്തിന് ശേഷം കുടുംബവുമൊത്ത് സംസ്ഥാനം വിട്ട പ്രതി ട്രിച്ചി സ്വദേശി ധർമ്മരാജിനെ കഴിഞ്ഞ 29ന് പോലീസ് ചണ്ഡിഗഡ്ഡിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷണ മുതൽ വിൽക്കാൻ സഹായിച്ച പ്രതിയുടെ സഹോദരൻ ചിന്നൻ, ബന്ധു രാജു എന്നിവരേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 

ALSO READ: കോട്ടയം സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ, സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ്

 

മറ്റൊരു സഹോദരനെ കൂടി പിടികിട്ടാനുണ്ട്. റിമാൻഡിൽ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് സ്വർണവും പണവും കണ്ടെടുത്തത്. ഇവരെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News