മലപ്പുറം: വാഹനപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ നിർത്താതെ പോയ വാഹനം പോലീസ് കണ്ടെത്തി. കണ്ടെത്തിയ വാഹനം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ബിജു ജോർജ്ജിൻ്റേതാണെന്ന് പോലീസ് പറഞ്ഞു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നതും ബിജു തന്നെയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽ മരിച്ചത് കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി സനാഹാണ്.
Also Read: മകൻ പെൺകുട്ടിയുമായി ഒളിച്ചോടി; അമ്മയെ നഗ്നയാക്കി പോസ്റ്റിൽ കെട്ടിയിട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ
അപകടത്തിന് ശേഷം പൊളിക്കാൻ നൽകിയ സ്ഥലത്ത് നിന്നാണ് പോലീസ് വാഹനം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർ ബിജുവിനെതിരെ മന:പൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. കേസിനാസ്പദമായ അപകടം നടന്നത് നവംബർ 27 നായിരുന്നു. മലപ്പുറം കുറ്റിപ്പുറത്ത് വെച്ചാണ് ബൈക്കിലും ഓട്ടോയിലും ഇടിച്ചശേഷം വാഹനം നിർത്താതെ പോയത്. വാഹനം കല്ലിൽ ഇടിച്ചതാണെന്നാണ് കരുതിയതെന്നാണ് ഡോക്ടറുടെ മൊഴി. പക്ഷെ പോലീസ് മൊഴി വിശ്വാസിച്ചിട്ടില്ല. പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്.
Also Read: Mahadhana Yoga 2023: മഹാധനയോഗം: വരുന്ന 15 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!
സംഭവത്തെ തുടർന്ന് കുറ്റിപ്പുറം സിഐ പി.കെ.പത്മരാജന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാറിനെക്കുറിച്ചുള്ള വിവരം ലഭിച്ചതും തുടർന്ന് ചങ്ങരംകുളത്തെ സിസിടിവിയിൽ നിന്നാണ് നമ്പർ പ്ലേറ്റ് ഒടിഞ്ഞു തൂങ്ങിയ കാറിന്റെ ദൃശ്യങ്ങൾ കണ്ടെത്തുകയുമാണുണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശൂരിലെ വാഹനങ്ങൾ പൊളിക്കുന്ന മാർക്കറ്റിൽനിന്ന് കാർ പോലീസ് കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.