കൊച്ചി: വാഹനമിടിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതായി റിപ്പോർട്ട്. മട്ടാഞ്ചേരി സ്വദേശി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്.
Also Read: മദ്യലഹരിയിൽ ബൈജു ഓടിച്ച കാർ സ്‌കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; നടൻ അറസ്റ്റിൽ
കൊച്ചിയിൽ കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സെപ്റ്റംബർ എട്ടിന് തെറ്റായ ദിശയിലൂടെയെത്തിയ ഭാസിയുടെ കാർ പരാതിക്കാരന്റെ സ്കൂട്ടറിലിടിക്കുകയും നിർത്താതെ പോകുകയുമായിരുന്നു എന്നാണ് ആരോപണം. അപകടത്തിൽ പരാതിക്കാരന് സാരമായ പരിക്കുകൾ സംഭവിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ നടനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ നടനെതിരെ ഗുരുതരമായ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും നടപടിയുടെ ഭാഗമായി താരത്തെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുവെന്നും പോലീസ് അറിയിച്ചു. നേരത്തെ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിൽ ശ്രീനാഥ് ഭാസിക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു.
Also Read: വൃശ്ചിക രാശിക്കാർക്ക് സമ്മർദ്ദമേറും, ധനു രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
കേസിൽ അറസ്റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ ശ്രീനാഥ് ഭാസിക്കെതിരെയും പ്രയാഗ മാർട്ടിനുമെതിരെ ഇത് വരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചിരുന്നു,
ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും കൊച്ചിയിലെ ഹോട്ടലിൽ എത്തിച്ചത് എളമക്ക സ്വദേശിയായ ബിനു ജോസഫാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും മരട് പോലീസ് ചോദ്യം ചെയ്തത്. ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ശ്രീനാഥിന്റെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ശ്രീനാഥ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.