Gold Rate Today : മാർച്ച് മാസത്തിൽ വെയിലിനൊപ്പം സ്വർണവിലയും പൊള്ളുന്നു; പുതിയ റെക്കോർഡുമിട്ടു

Kerala Gold Rate Today 5th March 2024 : ഇതിന് മുമ്പ് ഡിസംബർ നാലിനായിരുന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്

Written by - Jenish Thomas | Last Updated : Mar 5, 2024, 01:24 PM IST
  • ഒരു ഗ്രാം സ്വർണത്തിന് ഉയർന്നിരിക്കുന്നത് 70 രൂപയാണ്.
  • ഒരു പവന് വർധിച്ച വില 560 രൂപയാണ്.
  • ഒരു ഗ്രാം ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 5,945 രൂപയാണ്.
  • പവന്റെ വില 47,560 രൂപയാണ്.
Gold Rate Today : മാർച്ച് മാസത്തിൽ വെയിലിനൊപ്പം സ്വർണവിലയും പൊള്ളുന്നു; പുതിയ റെക്കോർഡുമിട്ടു

Kerala Gold Price Today 05.03.2024 : മാർച്ച് മാസത്തിലെ ചൂട് വർധിക്കുന്നത് പോലെ സംസ്ഥാനത്തെ സ്വർണനിരക്കും ദിനംപ്രതി ഉയരുന്നു. ഇന്ന് മാർച്ച് അഞ്ചാം തീയതി ചൊവ്വാഴ്ച സ്വർണവില വർധിച്ചതോടെ സ്വർണത്തിന്റെ നിരക്ക് സർവ്വകാല റെക്കോർഡിലേക്കെത്തി. നേരത്തെ ഡിസംബർ നാല് 2023ലായിരുന്നു സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. അന്ന് 47,080 രൂപയിലേക്കെത്തിയാണ് സ്വർണവില സർവ്വകാല റെക്കോർഡിലേക്കെത്തിയത്. ഈ നിരക്കാണ് ഈ മാർച്ച് മാസത്തിലെ തുടർ വർധനയിലൂടെ മറികടന്നിരിക്കുന്നത്. ഇന്ന് മാർച്ച് അഞ്ചാം തീയതി സ്വർണനിരക്ക് പവന് 47,560 രൂപയായി.

തുടർ വർധനയോടെ മാർച്ച് മാസത്തിന്റെ തുടക്കത്തിൽ തന്നെ സ്വർണവില 47,000ത്തിലേക്കെത്തിയിരുന്നു. ഈ കഴിഞ്ഞ അഞ്ച് ദിവസങ്ങൾ കൊണ്ട് സ്വർണവില പവന് ഉയർന്നിരിക്കുന്നത് 1,500 ഓളം രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവിലയിൽ മാറ്റമില്ലാതിരുന്നത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ നേരിയ പ്രതീക്ഷ ഉടലെടുത്തിരുന്നു. എന്നാൽ അത് ഇന്ന് ചൊവ്വാഴ്ച തച്ചുടയ്ക്കപ്പെട്ടിരിക്കുകയാണ്.

ALSO READ : Gold Rate Today : രണ്ട് ദിവസമായി അനക്കമില്ല; സംസ്ഥാനത്തെ സ്വർണനിരക്ക് ഇന്ന് ഇങ്ങനെ

ഇന്നത്തെ സ്വർണവില

ഇന്ന് മാർച്ച് അഞ്ചാം തീയതി ഒരു ഗ്രാം സ്വർണത്തിന് ഉയർന്നിരിക്കുന്നത് 70 രൂപയാണ്. ഒരു പവന് വർധിച്ച വില 560 രൂപയാണ്. ഒരു ഗ്രാം ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 5,945 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 47,560 രൂപയാണ്.

മാർച്ച് മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

മാർച്ച് 1 - 46,320 രൂപ (240 രൂപ കൂടി, മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 2 - 47,000 രൂപ (680 രൂപ കൂടി. മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്)

മാർച്ച് 3 - 47,000 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 4 - 47,000 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 5 - 47,560 രൂപ (560 രൂപ കൂടി. മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്. കൂടാതെ സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 1.20 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78.20 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News