തിരുവനന്തപുരം: കെഎസ്ആർടിസി ബസിനടിയിൽ പെട്ട് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ആര്യനാട് സ്വദേശി മുബീനയാണ് മരിച്ചത്. ബസ് ഇടിച്ച് റോഡിൽ വീണ മുബീനയുടെ തലയിൽ കൂടി ബസിന്റെ ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ച് തന്നെ മുബീന മരിച്ചു. അഴീക്കോട് പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി 7:40 ഓടെയാണ് അപകടം. മുബീനയോടെപ്പം മകൻ ബിലാലും ഉണ്ടായിരുന്നു. ബിലാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തിരുവനന്തപുരത്ത് നിന്നും മീനാങ്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന ആര്യനാട് ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിടിച്ചാണ് അപകടമുണ്ടായത്. ബസ് അതേ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മഴയെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വെള്ള കെട്ടിൽ കയറാതെ ഓടിച്ച് പോകാൻ ശ്രമിക്കവേ ബസിൻ്റെ സൈഡ് സ്കൂട്ടറിൽ ഇടിച്ചുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അരുവിക്കര പോലീസ് കേസെടുത്തു.
Boat Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; ഒരാൾ മരിച്ചു, 3 പേർ രക്ഷപ്പെട്ടു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) അപകടത്തിൽ മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം സംഭവിച്ചത്.
അതേസമയം വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു. ഫ്രാൻസിസ്, സുരേഷ്, യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള "ചിന്തധിര " എന്ന വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാർഡുകളും, കോസ്റ്റൽ പൊലീസും നടത്തിയ തെരച്ചിലിലാണ് വിക്ടറിനെ കണ്ടെത്തിയത്. മുതലപ്പൊഴിയില്‍ അപകടം ഒരു നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരുടെ ജീവനാണ് ഇവിടെ നഷ്ടമായിരിക്കുന്നത്.
റ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy