അന്യഭാഷ സിനിമ പ്രേമികൾക്കിടെയിൽ മലയാള സിനിമകൾക്ക് ഗംഭീര സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. അടിപൊളി ആക്ഷൻ ത്രില്ലറുകൾ മുതൽ ഹൊറർ കോമഡി സിനിമകൾക്ക് വരെ ഇന്ന് ആരാധകരുണ്ട്.
അത്തരത്തിൽ നിങ്ങൾ കണ്ടിരിക്കേണ്ടതും നിങ്ങളുടെ അന്യഭാഷ സുഹൃത്തുക്കൾക്കും പരിചയപ്പെടുത്താവുന്ന മലയാളം കോമഡി ഹൊറർ സിനിമകൾ ഇവയാണ്.
ജിത്തു മാധവൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് രോമാഞ്ചം. സംവിധായകനും സുഹൃത്തുക്കൾക്കും കോളേജ് പഠനകാലത്ത് നേരിടേണ്ടി വന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചെയ്ത സിനിമയാണ് ഇത്.
ആനി - വിവേക് ദമ്പതികളുടെ വിവാഹ വാർഷികാഘോഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസാധാരണമായ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഹൊറർ ചിത്രമാണ് കിനാവള്ളി. സുഗീതാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വിദ്യാർഥിയായ ഭാനുപ്രസാദിന് ലക്ഷ്മി ഒരു വലിയ തുക വാഗ്ദാനം ചെയ്യുന്നു. അവളെ അവൻ്റെ ഹോസ്റ്റലിൽ ആരും അറിയാതെ കയറ്റാൻ. എന്നാൽ അപ്രതീക്ഷിതമായിയുണ്ടാകുന്ന സംഭവങ്ങൾ കാരണം അവൾ ഹോസ്റ്റലിൽ കുടുങ്ങുന്നു. ജോൺ വർഗീസാണ് ചിത്രത്തിൻ്റെ സംവിധായകൻ.
സനൽ വി ദേവൻ സംവിധാനം ചെയ്ത കോമഡി ഹൊറർ ഫാൻ്റസി ചിത്രമാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ. മരണാനന്തര ജീവിതം എക്സ്പ്ലോർ ചെയ്യുന്ന ഒരു കൂട്ടം കഥാപാത്രങ്ങൾ അവരുടെ കഥകൾ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
മൂന്ന് സുഹൃത്തുക്കൾ തുടങ്ങുന്ന റിസോർട്ടിൽ അസാധാരണമായ സംഭവങ്ങൾ നടക്കുകയും, അത് പരിഹരിക്കാൻ അവർ ഒരു മനശാസ്ത്ര വിദഗ്ധനും മെൻ്റലിസ്റ്റുമായ ഒരാളെ സമീപിക്കുകയും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് പ്രേതം എന്ന ചിത്രം. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിൻ്റെ സംവിധായകൻ.