നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ഈന്തപ്പഴത്തിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം ഉണ്ട്
ഏറ്റവും കൂടുതൽ പോഷകഗുണമുള്ള ഡ്രൈ ഫ്രൂട്‌സുകളിൽ ഒന്നാണ് ഈന്തപ്പഴം
നാരുകളുടെ കലവറയായ കുതിർത്ത ഈന്തപ്പഴം ദഹനത്തെ സഹായിക്കും, കുടലിന്റെ ആരോഗ്യം നല്ലതാക്കും
കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. വിശപ്പ് കുറയ്ക്കുന്നതിനും അസ്ഥികളെ സ്‌ട്രോങ് ആക്കാനും സഹായിക്കും
തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതവും ഓർമ്മശക്തി മെച്ചപ്പെടുത്താനും കഴിയുന്ന വിറ്റാമിൻ ബി 6, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ചർമ്മസംരക്ഷണത്തിനും ഈന്തപ്പഴം നല്ലതാണ്
ഈ ഡ്രൈ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി, ഡി എന്നിവ ചർമത്തിന് ഇലാസ്റ്റിസിറ്റി നൽകാൻ സഹായിക്കും, ചുളിവുകൾ വീഴാതെ ചർമ കോശങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകും
ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് അത്യന്താപേക്ഷിതമായ ഘടകമായ വിറ്റാമിൻ എ, സി എന്നിവ കുതിർത്ത ഈന്തപ്പഴത്തിൽ ധാരാളം ഉണ്ട്
രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം സഹായകമാകും
എല്ലാ ദിവസവും ഒരു നേരം ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.