സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും ഭൂരിഭാഗം പേരും ഇന്ന് മുഖക്കുരു പോലുള്ള എണ്ണമയമുള്ള ചർമ്മം കൊണ്ടുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ചില വീട്ടുവൈദ്യങ്ങൾ ചെയ്താൽ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാനാകും.
ചർമ്മത്തിന് ഒരു ആൻറി ബാക്ടീരിയൽ ആയി പ്രവർത്തിക്കുന്നതാണ് നാരങ്ങ. അതിനാൽ മുഖക്കുരു വരുമ്പോൾ അത് ചർമ്മത്തിൽ ഉപയോഗിക്കാം. വെള്ളത്തിൽ ലയിപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. സുഷിരങ്ങളും ചർമ്മവും ശുദ്ധീകരിക്കാനും ജലാംശം നൽകാനും ഇത് സഹായിക്കും. നാരങ്ങയിൽ ചർമ്മത്തെ സംരക്ഷിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്.
ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതാണ് തേൻ. മുഖക്കുരു, എണ്ണമയമുള്ള ചർമ്മം എന്നിവയിൽ നിന്ന് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കാൻ ഇവയ്ക്ക് ശക്തിയുണ്ട്. തേൻ നിങ്ങളുടെ ചർമ്മത്തെ വരണ്ടതാക്കില്ല. പാൽ പോലുള്ള ഉൽപ്പന്നങ്ങൾക്കൊപ്പവും നിങ്ങൾക്ക് ഇത് ഫെയ്സ് മാസ്കായി ഉപയോഗിക്കാം.
ചർമ്മത്തിന് ബെസ്റ്റാണ് കറ്റാർ വാഴ. ഇത് ചർമ്മത്തിലെ അധിക എണ്ണ ഇല്ലാതാക്കുന്നതിനും, നമ്മുടെ മുഖചർമ്മം സന്തുലിതമാക്കുന്നതിനും, മുഖക്കുരു കുറയ്ക്കുന്നതിനും, ചർമ്മത്തിൽ പാടുകൾ ഉണ്ടാകുന്നത് തടയുന്നതിനും, ബാക്ടീരിയകളെ കൊല്ലുന്നതിനും, സുഷിരങ്ങൾ അടയ്ക്കുന്നതിനും ഫലപ്രദമാണ്.
ഭക്ഷണക്രമം എണ്ണമയമുള്ള ചർമ്മമുണ്ടാകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ എണ്ണമയമുള്ള ഭക്ഷണങ്ഹൾ ഒഴിവാക്കാൻ ശ്രമിക്കുക. സ്ട്രീറ്റ് ഫുഡ്സ് എപ്പോഴും അധിക എണ്ണയിൽ പാകം ചെയ്യുന്നതിനാൽ, അതും ഒഴിവാക്കുക.