രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും ഈ ഭക്ഷണങ്ങൾ
കാരറ്റിൽ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ചീര പോഷക സമ്പുഷ്ടമാണ്. ഇത് രക്തപ്രവാഹം മികച്ചതാക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
ബ്രോക്കോളി നാരുകളാൽ സമ്പുഷ്ടമാണ്. ഇത് പഞ്ചസാരയുടെ ആഗിരണം കുറച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
കാപ്സിക്കം രക്തത്തിൽ ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കുന്ന ഭക്ഷണമാണ്.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന കാബേജ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
പ്രമേഹരോഗം നിയന്ത്രിക്കാൻ സഹായിക്കുന്ന എല്ലാ വിറ്റാമിനുകളും പയറുവർഗങ്ങളിൽ അടങ്ങിയിട്ടുണ്ട്.