നിങ്ങളുടെ ആർത്തവചക്രം കൃത്യമല്ലേ? കാരണങ്ങൾ ഇതാകാം
പിസിഒഎസ്, തൈറോയിഡ് പോലുള്ള രോഗങ്ങൾ ഉള്ളവര്‍ക്ക് ആർത്തചക്രം ക്രമരഹിതമാകാറുണ്ട്.
പെട്ടന്ന് ശരീരഭാരം കൂടുക, അല്ലെങ്കിൽ കുറയുക എന്നിങ്ങനെയുള്ളവ ശരീരത്തിലെ ഈസ്ട്രജന്റെ അളവിനെ ബാധിക്കുകയും ഇത് ആർത്തചക്രത്തെയും ബാധിക്കും.
അമിത വ്യായാമം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ഇതും ആര്‍ത്തവചക്രത്തെ ബാധിക്കാനും സാധ്യതയുണ്ട്.
ജനനനിയന്ത്രണം, ഡിപ്രഷനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ആര്‍ത്തവം ക്രമരഹിതമാകാറുണ്ട്.
ആർത്തവം തെറ്റുന്നത് പലപ്പോഴും ഗര്‍ഭത്തിന്റെ പ്രാരംഭ ലക്ഷണമാണ്.
ആർത്തവചക്രം നില്‍ക്കുന്നതിന് മുമ്പുള്ള സമയം അതായിത് 30-40 വയസ്സുള്ള സമയത്തും ആർത്തവചക്രം ക്രമരഹിതമാകാനുള്ള സാധ്യതയുണ്ട്.
ഉയര്‍ന്ന മാനസിക സമ്മർദ്ദവും ആർത്തവചക്രത്തെ ബാധിക്കാം
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.