മുടിയുടെ സംരക്ഷണത്തിന് മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ നാം സാധാരണ ഔപയോഗിക്കാറുണ്ട് അല്ലെ?
മുട്ടയുടെ വെള്ളയും മഞ്ഞയും മാത്രമല്ല മുട്ടത്തോടും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് എന്നത് നിങ്ങൾക്കറിയാമോ?
മുട്ടത്തോടിൽ ഉയർന്ന അളവിൽ കാൽസ്യം, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും
മുട്ടത്തോടിൽ പ്രോട്ടീനുകളും മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യമുള്ള മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്
മുടിയുടെ കരുത്ത് നിലനിർത്താനും മുടി പൊഴിയുന്നത് തടയാനും മുട്ടത്തോട് പലരീതിയിൽ ഉപയോഗിക്കാം
മുട്ട പൊട്ടിച്ച ശേഷം ഷെല്ലുകൾ നന്നായി കഴുകുക. ബാക്ടീരിയ മലിനീകരണം തടയാൻ ഇത് പ്രധാനമാണ്. വെയിലെത്ത് വച്ച് ഉണക്കി പൊടിച്ചെടുത്ത് സൂക്ഷിക്കുക
ഈ പൊടിയിൽ കുറച്ചു വെളിച്ചെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനിട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക
രണ്ട് സ്പൂൺ പൗഡറും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് തലയിൽ പുരട്ടുക. നന്നായി മസാജ് ചെയ്ത ശേഷം കഴുകുക