ആരോഗ്യത്തോടെ തലമുടി വളരാൻ ആദ്യം വേണ്ടത് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക എന്നത് തന്നെയാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. വിറ്റാമിനുകളും മിനറലുകളും തലമുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.
തലമുടി വളരാന്‍ കഴിക്കേണ്ട രണ്ട് പോഷകങ്ങളാണ് സിങ്കും അയേണും അടങ്ങിയ ഭക്ഷണങ്ങള്‍. തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വരളുന്നതും പൊട്ടുന്നതും തടയാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്നവയാണ് ഇവ രണ്ടും അടങ്ങിയ ഭക്ഷണങ്ങള്‍.
തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സിങ്കും അയേണും അടങ്ങിയ ഭക്ഷണങ്ങൾ ഏതെന്നറിയാം...
വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, സിങ്ക്, അയേണ്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇതിലുണ്ട്. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
പ്രോട്ടീനുകളും വിറ്റാമിന്‍ ബിയും ധാരാളം അടങ്ങിയതാണ് മുട്ട. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക്, അമിനോ ആസിഡ് എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
പ്രോട്ടീനിന്‍റെ മികച്ച ഉറവിടം മാത്രമല്ല നല്ല അളവിൽ സിങ്കും അയേണും അടങ്ങിയ ഭക്ഷണം കൂടിയാണിത്. അതിനാല്‍ ഇവയും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
സിങ്കും അയേണും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ബദാം, അണ്ടിപരിപ്പ്, വാള്‍നട്സ്, പിസ്ത തുടങ്ങിയവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.