Benefits of Almonds: പോഷകങ്ങളുടെ കലവറയാണ് ബദാം. ബദാം പോഷകങ്ങളുടെ പവർ-പാക്ക് സ്രോതസ്സാണെന്നത് നിഷേധിക്കാനാവില്ല.
ബദാം ഏറ്റവും പ്രശസ്തമായ നട്‌സുകളിൽ ഒന്നാണ്. ബദാം പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്. വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും കൊണ്ട് സമ്പന്നമാണ് ബദാം.
ബദാം കഴിയ്ക്കുന്നത് കൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്. ബദാം ദീർഘായുസും മസ്തിഷ്ക ശേഷിയും വർദ്ധിപ്പിക്കുന്നു. ബദാമില്‍ കൊഴുപ്പ് ഉണ്ടെങ്കിലും അത് ആരോഗ്യകരവും പോഷകപ്രദവുമാണ്.
ബദാം ശരിയായ രീതിയില്‍ കഴിയ്ക്കേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ പോഷക ഗുണങ്ങള്‍ ലഭിക്കൂ. കടുപ്പമേറിയ നട്‌സ് ആണ് ബദാം. അതിനാല്‍ത്തന്നെ അത് ദഹിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും.
ബദാം രാത്രിയില്‍ കുതിര്‍ത്ത് വച്ച ശേഷം പുലര്‍ച്ചെ അതിന്‍റെ തവിട്ടു നിറത്തിലുള്ള പുറം തൊലി കളഞ്ഞശേഷം വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് ഉത്തമം.
ബദാം നാരുകളും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമായതിനാൽ അനാവശ്യമായ വിശപ്പ് കുറയ്ക്കുകയും അതുവഴി അമിതമായി കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും അതുവഴി ശരീര ഭാരം വര്‍ദ്ധിക്കുന്നത് തടയുകയും ചെയ്യും.
ബദാം തലച്ചോറിന്‍റെ ശക്തി വർദ്ധിപ്പിക്കും. വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ബദാമിനെ "മസ്തിഷ്ക ഭക്ഷണം" എന്നാണ് വിളിയ്ക്കുന്നത്.
അകാല വാര്‍ദ്ധക്യം ഇല്ലാതാക്കി ചര്‍മ്മം സുന്ദരമാക്കാന്‍ ബദാം സഹായകമാണ്. ചര്‍മ്മത്തിന്‍റെ ഭംഗി നിലനിര്‍ത്താന്‍ ബദാം കഴിയ്ക്കുന്നത് ഉത്തമമാണ്.
ബദാം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായമാണ്.