നടുവേദനയും സന്ധിവേദനയുമൊക്കെ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. അതിനാൽ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിന് കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാൽസ്യം അടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് ഏതൊക്കെയെന്ന് നോക്കാം.
ബദാമിൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറിയും വളരെ കുറവാണ്. എല്ലുകളുടെ ആരോഗ്യത്തിന് ദിവസവും ബദാം കഴിക്കാം.
ഉണങ്ങിയ അത്തിപ്പഴത്തിൽ ആവശ്യമായ അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഹെയ്സൽനട്ട്സ്. കാൽസ്യം അടങ്ങിയ ഹെയ്സൽനട്ട്സിൽ കലോറി കുറവായതിനാൽ ശരീരഭാരം വർധിക്കാതിരിക്കാൻ സഹായിക്കും. ഇത് കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കഴിയും.
കാൽസ്യത്തിന്റെ മറ്റൊരു വലിയ ഉറവിടമാണ് പിസ്ത. ദിവസവും ഭക്ഷണത്തിൽ പിസ്ത ഉൾപ്പെടുത്താവുന്നതാണ്. നിങ്ങളുടെ പ്രതിദിന കാൽസ്യത്തിന്റെ 10 ശതമാനം പിസ്തയിൽ നിന്ന് ലഭിക്കും.
ഡയറ്റിൽ ചേർക്കേണ്ട മറ്റൊരു കാൽസ്യം അടങ്ങിയ ഭക്ഷണമാണ് വാൽനട്ട്. നമ്മുടെ രക്തക്കുഴലുകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്.